കോഴിക്കോട് : കൊടിയത്തൂരിൽ വിദ്യാർഥിക്ക് കുറുനരിയുടെ ആക്രമണത്തിൽ കടിയേറ്റു . കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനാണ് (12) കുറുനരിയുടെ കടിയേറ്റത്. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ജസ്മലിന്റെ കാലിൽ കുറുനരി കടിച്ചത്.
ഉടനടി നാട്ടുകാർ ചേർന്ന് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ധ ചികിത്സയും നൽകിയിട്ടുണ്ട് . നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
പകൽസമയം ജനവാസ മേഖലയിൽ കുറുനരിയുടെ സാന്നിധ്യമുണ്ടായതും വിദ്യാർഥിയെ ആക്രമിച്ചതും സമീപ വാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം : നെയ്യാറ്റിൻകരയിലെ ക്ഷേത്രങ്ങളിൽ നേർച്ചകളും വഴിപാടുകളും

ജെന്‍സി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ റാപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ; ഒരു വോട്ട് മതി കളി മാറി മറിയാന്‍ റാപ്പ് സോഷ്യല്‍ മീഡീയയില്‍ വൈറല്‍





