പത്തനംതിട്ട : മൂഴിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന് പരിക്ക് . കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു തങ്കപ്പനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം ഉണ്ടായത്. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് തന്റെ ഇരുചക്ര വാഹനത്തിൽ ജോലിക്ക് പോവുകയായിരുന്നു ഷിബു. വേലുത്തോടിന് സമീപം എത്തിയപ്പോളാണ് ഷിബുവിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ ഷിബുവിന് സാരമായി പരിക്കേറ്റു. കാലിന് ഒടിവു സംഭവിച്ചിട്ടുണ്ട്. കൂടാതെ ശരീരമാസകലം പരിക്കുകളുമുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളം പിടിക്കാൻ ബിജെപിയുടെ വമ്പൻ പ്ലാൻ! പ്രധാനമന്ത്രിയും അമിത് ഷായും രണ്ടു തവണ കേരളത്തിലെത്തും ; പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം ബിജെപി മുഖ്യമന്ത്രിമാർ





