പതിനാറാം കേരള നിയമസഭ ഇന്ന് ഉണരും; പുതിയ എം.എ.ൽ.എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9-ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ ഒൻപത് മണിക്ക് നിയമസഭാ മന്ദിരത്തിൽ പ്രത്യേകമായി സമ്മേളിക്കുന്ന സഭയിലാണ് പുതിയ എംഎൽഎമാർ അധികാരമേൽക്കുന്നത്. താൽക്കാലിക സ്പീക്കറായി (പ്രോ ടെം സ്പീക്കർ) ഗവർണ്ണർക്ക് മുൻപിൽ സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന നേതാവ് ജി. സുധാകരൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

ഔദ്യോഗിക ചട്ടങ്ങൾ പാലിച്ച് അക്ഷരമാലാ ക്രമത്തിലാണ് അധികൃതർ അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്ക് ക്ഷണിക്കുന്നത്. ഈ ക്രമമനുസരിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ സഭയിൽ ആദ്യമായി സത്യവാചകം ചൊല്ലി അധികാരമേൽക്കും. പട്ടികയിലെ അവസാന പേുകാരനായ സേവ്യർ ചിറ്റിലപ്പള്ളി ഏറ്റവും ഒടുവിലായാണ് സത്യപ്രതിജ്ഞ ചെയ്യുക. അക്ഷരമാലാ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ നൂറ്റിയഞ്ചാമതായാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി വേദിയിലെത്തുക.

നിലവിലെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നൂറ്റിമുപ്പത്തിമൂന്നാമനായി സത്യവാചകം ചൊല്ലും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായതിന് ശേഷം പുതിയ സഭാ നാഥനെ കണ്ടെത്താനുള്ള സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ നടക്കും. തുടർന്ന് ഈ മാസം ഇരുപത്തിയൊൻപതാം തീയതി ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനത്തിന്റെ ഔദ്യോഗിക നടപടികളിലേക്ക് നിയമസഭ കടക്കും. പുതിയ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും സാന്നിധ്യത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ജനങ്ങൾ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തെ ഉറ്റുനോക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.