സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന

കൊച്ചി : സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോൾ ലീറ്ററിന് 95 പൈസയും ഡീസലിന് 96 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ 5 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും 4 രൂപയുടെ വർധന ആണുണ്ടായിരിക്കുന്നത്. പ്രീമിയം പെട്രോളിനും ഡീസലിനും സമാന രീതിയിൽ വില കൂട്ടിയിട്ടുണ്ട്.

വിലവർധന നിലവിൽ വന്നതോടെ കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 109.85 രൂപയായി മാറി. ഡീസൽ വില നിലവിൽ 98.73 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 111.71 രൂപയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ച്തി ഉയർന്നതിനെത്തുടർന്നാണ് ഇന്ധനവില ഉയർത്തിയത്. സാധാരണക്കാരന് പേടിസ്വപ്നമാവാൻ അടുത്ത ദിവസങ്ങളിൽ വീണ്ടും വില കൂടുമെന്നാണ് സൂചന

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.