ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഹൈക്കോടതി. അമ്മയുടെ ശസ്ത്രക്രിയയ്ക്കും, അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും വേണ്ടി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഒമർ ഖാലിദ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അമ്മയുടേത് നിസാര ശാസ്ത്രക്രിയയാണെന്നും, പരിചരണത്തിനായി നിലവിൽ പിതാവും, സഹോദരിയുമുണ്ടെന്ന പൊലീസിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. അമ്മാവൻ അടുത്ത ബന്ധുവല്ലെന്നും ജാമ്യം നൽകേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ ദിവസം യു.എ.പി.എ കേസുകളിൽ പോലും ജാമ്യം അവകാശമാണെന്ന തരത്തിൽ സുപ്രീം കോടതി പരാമർശം നടത്തിയ സാഹചര്യത്തിൽ കൂടിയാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്. വിചാരണയ്ക്ക് മുമ്പ് ദീർഘകാലം പ്രതിയെ തടങ്കലിൽ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. ജൂൺ രണ്ടിന് നടക്കാനിരിക്കുന്ന അമ്മയുടെ ശസ്ത്രക്രയയ്ക്ക് മുന്നേയും ശേഷവും പരിചരിക്കുന്നതിനായാണ് ഒമർ ഖാലിദ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.
2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിന്റെ “സൂത്രധാരന്മാർ” ആണെന്ന് ആരോപിച്ച്, ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ഐ.പി.സി എന്നിവ പ്രകാരമാണ് ഖാലിദിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ വ്യാപകമായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
തമ്പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് പോലീസ് മർദ്ദനം; 68-കാരന്റെ മുഖത്തടിച്ചു, എസ്.ഐക്കെതിരെ അന്വേഷണം


മുന്‍പും ‘പ്രശ്നക്കാരന്‍’; സുരക്ഷാ വലയത്തില്‍ ‘മദ്യപിച്ചുള്ള’ പരാക്രമം; പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്.ഐക്ക് സസ്പെന്ഷന്; ഇതി തൊപ്പി കിട്ടാന്‍ ഇടയില്ല





