ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ നിർണ്ണായകമായ ജംഷേദ്പുർ ലാബില്‍ നിന്നുള്ള സാമ്പിളുകളുടെ വിദഗ്ദ്ധ പരിശോധനാ ഫലം 10 ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്നും, ആപരിശോധനാ ഫലം ലഭിച്ചാലേ കേസിൽ വ്യക്തത വരൂ എന്നും എസ്.ഐ.ടി കോടതിയില്‍ വ്യക്തമാക്കി.
ലാബില്‍ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാൻ വൈകിയാലും അത് അന്വേഷണത്തെ ബാധിക്കേണ്ടതില്ലെന്ന് കോടതി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പിളുകളുടെ ഫലം പുറത്തുവന്നാല്‍ മാത്രമേ യഥാർത്ഥത്തില്‍ എത്രത്തോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത് എന്ന് കൃത്യമായി തിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഇതിന് ശേഷമേ കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ.
അതേ സമയം , 2025-ല്‍ സ്വർണ്ണം പൂശുന്നതിനായി പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടു പോയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയ കേസ് രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിലും ഈ പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 391 സാക്ഷികളെയാണ് അന്വേഷണ സംഘം വിസ്തരിച്ചിട്ടുള്ളത്.
ഇടുക്കിയിലെ പട്ടയ വിതരണത്തിൽ സർക്കാരിന് തിരിച്ചടി;ഹൈക്കോടതിയുടെ സ്റ്റേ ; ചീഫ് സെക്രട്ടറി നേരിട്ട് വിശദീകരണം നൽകണമെന്ന് ഡിവിഷൻ ബെഞ്ച്


സെലീനയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിർണായക തെളിവുകൾ





