തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണ്ണർ രാജേന്ദ്ര അർലേക്കർ പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്ക് പുറമേ പുതിയ മന്ത്രിസഭയിലെ 21 അംഗങ്ങളും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻ നിരയാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാന നഗരിയിൽ ഒത്തുകൂടിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനപ്രിയ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ ദേശീയ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ടെത്തി പങ്കെടുത്തു. രാഷ്ട്രീയ ഭേദമന്യേ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്.
പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും ചടങ്ങിനെത്തിയിരുന്നു. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ വിവിധ സാമൂഹിക നേതാക്കളും പ്രമുഖ മതമേലധ്യക്ഷന്മാരും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നു.
പിണറാസിയത്തിന് അന്ത്യമാകുമോ? പ്രതിപക്ഷ നേതൃസ്ഥാനത്ത് സസ്പെന്‍സ് നിലനിര്‍ത്തി പിണറായി; തീരുമാനമെടുക്കാന്‍ പിബി


കറുത്ത കാർ വേണ്ടെന്ന് വി.ഡി സതീശൻ ; മുഖ്യമന്ത്രിയുടെ യാത്രയിനി വെള്ളക്കാറിൽ ; സുരക്ഷ വേണ്ടെന്നും ആവിശ്യം





