കർണാടകയിൽ ട്രാക്ടർ അപകടം ; 7 മരണം

കർണാടക : കർണാടകയിലെ കൊപ്പൽ ജില്ലയിലെ മുനീറാബാദിന് സമീപം ട്രാക്ടർ മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. തുംഗഭദ്ര പാലത്തിൽ വെച്ച് ടാങ്കറുമായി കൂട്ടിയിടിച്ച്  ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിയുകയുമായിരുന്നു എന്നാണ് അറിവ്. ഒരു വയസ്സുള്ള കുട്ടിയും അപകടത്തിൽ മരിച്ചിട്ടുണ്ട് എന്നാണ് വിവരം.

ജയനഗര ജില്ലയിലെ  ഹുളിഗെമ്മ മേളയിലേക്ക് യാത്ര ചെയ്യുകയായിരുന്നു അപകടത്തിൽ പെട്ടവർ. അപകടത്തിൽ പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ഹോസ്‌പേട്ടിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി .

കെഞ്ചപ്പ, മഹാന്തേഷ്, ഭരത്, സവിത, മാരേഷ്, ഗൗരമ്മ എന്നി ആളുകളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഹോസ്‌പേട്ടിലെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹോസ്‌പെറ്റ് പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പോലീസ് കേസെടുത്തു, അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.