ജോലി വാഗ്ദാനം നൽകി സ്പായിൽ വിളിച്ചുവരുത്തി ബലാത്സംഗം; സി.പി.എം പ്രാദേശിക നേതാവ് കുടുങ്ങി

തിരുവനന്തപുരം: ജോലി നൽകാമെന്ന് വാഗ്ദാനംനൽകി യുവതിയെ വിളിച്ചുവരുത്തി തിരുവനന്തപുരം കഴക്കൂട്ടത്ത് സ്പായിൽവെച്ച് ബലാത്സംഗം ചെയ്ത കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കഴക്കൂട്ടം ബ്രാഞ്ച് സെക്രട്ടറി റിബ്സണാണ് അറസ്റ്റിലായിട്ടുള്ളത്. ആലപ്പുഴ സ്വദേശിനിയും വിവാഹിതയുമായ 23കാരിയാണ് ബലാൽസംഗത്തിന് ഇരയായത്.

സ്പായിലെ ജീവനക്കാരിയായ സ്ത്രീയാണ് യുവതിയെ തിരുവനന്തപുരത്ത് എത്തിച്ചത്. ഇവർ നേരത്തെ പരിചയക്കാരാണ്. സ്പായുടെ ഫ്രണ്ട് ഓഫീസിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. സ്പായില്‍ എത്തിയതിന് പിന്നാലെ സ്പായുടെ നടത്തിപ്പുകാരി അവരുടെ പരിചയക്കാരനായ റിബ്സണിനെ വിളിച്ചുവരുത്തുകയായിരുന്നു.

റിബ്സൺ എത്തി യുവതിയെ മസാജ് ചെയ്യുന്നതിനായി നിർബന്ധിച്ചു. യുവതി ഒഴിഞ്ഞു മാറിയതോടെ ഇയാൾ അവരെ മുറിയിലേക്ക് വലിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട യുവതി ബന്ധു വീട്ടിൽ അഭയം തേടി. ഭർത്താവിനെ വിളിച്ചു വരുത്തിയശേഷം കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത റിബ്സണെ കോടതി റിമാൻഡ്ചെയ്തു. കേസിൽ സ്പാ നടത്തിപ്പുകാരിയെയും യുവതിയുടെ പരിചയക്കാരിയായ ജീവനക്കാരിയെയും പ്രതി ചേർത്തിട്ടുണ്ട്, ഇരുവരും ഒളിവിലാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.