തിരുവനന്തപുരം: തിരുവനന്തപുരം കരമന-കളിയിക്കാവിള റോഡിൽ അപകടമേഖലയായി കണ്ടെത്തിയിട്ടുള്ള ബ്ലാക്ക് സ്പോട്ടുകളിൽ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ വാർഷിക അറ്റകുറ്റ പണികൾക്കുള്ള ഇ -ടെണ്ടർ നടപടിക്രമങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. കരമന-കളിയിക്കാവിള റോഡിൽ സീബ്രാ ലൈനുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകിയ എസ്റ്റിമേറ്റിന് ചീഫ് എഞ്ചിനീയർ കാലതാമസം കൂടാതെ ഭരണാനുമതി നൽകണാം.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണുമായുള്ള വാർഷിക അറ്റപണികൾക്കുള്ള കരാർ പുതുക്കാത്തതാണ് ട്രാഫിക് ലൈറ്റുകൾ നന്നാക്കാൻ കഴിയാത്തതിന് കാരണമെന്ന് ആർ.ടി .ഒ. കമ്മിഷനെ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.പൊതുപ്രവർത്തകനായ ശാന്തിവിള പത്മകുമാറും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.


മുഖ്യമന്ത്രി കസേരയ്ക്ക് ‘മൂന്നു പേരുടെ അങ്കം’; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഇന്നെത്തും; ഗ്രൂപ്പ് പോരില്‍ ഉലയുമോ കോണ്‍ഗ്രസ്; കെസിയും വിഡിയും ആര്‍സിയും ലക്ഷ്യമിടുന്നത് താക്കോല്‍ സ്ഥാനം
പെരുമ്പാവൂരില്‍ എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ സസ്പെന്‍സ്; എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് കുരുക്കായത് കേസുകളും പ്രാദേശിക എതിര്‍പ്പും; പകരക്കാരനായി ഉല്ലാസ് തോമസ് എത്തുമോ?





