തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗംഭീര മുന്നേറ്റവുമായി നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്ന വേളയിൽ വിജയ്യുടെ രാഷ്ട്രീയ അരങ്ങേറ്റം തമിഴകത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിൽ വൻ ചലനങ്ങൾ സൃഷ്ട്ടിച്ചിട്ടുണ്ട് എന്നതുറപ്പാണ്. നിലവിൽ ടിവികെ 108 ഇടത്തു മുന്നേറുമ്പോൾ എഡിഎംകെക്ക് 52 മാത്രമേ ഉള്ളൂ.
അതേസമയം, ടിവികെക്ക് ഭരിക്കണമെങ്കിൽ മറ്റ് കക്ഷികളുടെ കൂടി സഹായം അനിവാര്യമാണ്. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ഒരു ദ്വന്ദ്വപക്ഷ സമവാക്യം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ ത്രികോണ മത്സരം നടക്കുന്നതിനാൽ ഒരു പാർട്ടിക്കും 118 എന്ന ഭൂരിപക്ഷത്തിൽ എത്താൻ സാധിക്കില്ലെന്ന് ഉറപ്പാണ് . എ.ഐ.എ.ഡി.എം.കെ ടി.വി.കെ.യുമായി സഖ്യത്തിലേർപ്പെടാൻ താല്പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കർണാടകയിൽ ട്രാക്ടർ അപകടം ; 7 മരണം
കർണാടകയിൽ ട്രാക്ടർ അപകടം ; 7 മരണം


അരുംകൊല!! മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്





