കല്‍പ്പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവിയായ തപോഷ് ബസുമദാരിയെ കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവി നല്‍കും. വയനാട്ടില്‍ നിന്നും മാറ്റി പുതിയ ദൗത്യം ഏല്‍പ്പിക്കാനാണ് തീരുമാനം. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമദാരി വയനാട്ടില്‍ നിയമിതനായത്. 2024 ഓഗസ്റ്റിലായിരുന്നു ഈ നിയമനം. സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി, കല്‍പ്പറ്റ – ഇരിട്ടി എന്നിവടങ്ങളില്‍ എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസാം ഗുവാഹത്തി സ്വദേശിയാണ്. പോലീസ് അഴിച്ചു പണിയുടെ ഭാഗമായിട്ടാകും നടപടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സിപിഎം അടിമുടി തോറ്റിരുന്നു. എഡിജിപി അജിത് കുമാര്‍ ക്രമസമാധാന ചുമതല നോക്കുമ്പോഴായിരുന്നു തപോഷ് വയനാട്ടില്‍ നിയോഗിക്കപ്പെട്ടത്.
ചൂരല്‍മല ദൗത്യ ഹീറോയാണ് തപോഷ് ബസുമദാരി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുക അതീവ സാഹസമായിരുന്നുവെന്ന് വയനാട് എസ് പി തപോഷ് ബസുമദാരി പ്രതികരിച്ചിരുന്നു. കേരള പൊലീസിന്റെ എസ്ഒജിയാണ് പട്ടാളത്തിന് സമാനമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീണ്ടും ഉരുള്‍പൊട്ടുമെന്ന മുന്നറിയിപ്പ് വന്നതോടെ അതിസാഹസമായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇതിന് മുന്നില്‍ നിന്നത് എസ് പിയായിരുന്നു. എസ്ഒജിയാണ് മുണ്ടക്കൈയില്‍ ആദ്യ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കേരളാ പൊലീസിന്റെ എസ്ഒജിയെ പട്ടാളം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. യൂണിഫോമിലെ സമാനത എസ്ഒജിയെ പട്ടാള മായി തെറ്റിദ്ധരിക്കാന്‍ കാരണമായെന്ന് എസ് പി തപോഷ് ബസുമദാരി പറഞ്ഞിരുന്നു.
വയനാട് ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് എസ്.പി.യായി സേവനമനുഷ്ഠിക്കുകയായിരുന്നു. കൂടാതെ വയനാട്ടിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലും എ.എസ്.പി.യായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ദൗത്യങ്ങളില്‍ മികച്ച പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വയനാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ക്രമസമാധാന പാലനത്തിലും കൂടുതല്‍ ഊന്നല്‍ നല്കിയ തപോഷ് ബസുമദാരി വയനാടിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു. കുറച്ചു കാലം കൂടി അവിടെ ഉണ്ടാകുമെന്ന് ഏവരും കരുതി. ഇതിനിടെയാണ് തപോഷിനെ മാറ്റുന്നത്. അസം സംസ്ഥാനത്തെ കോക്രജാര്‍ സ്വദേശിയാണ്.
സിവില്‍ സര്‍വീസിലേക്ക് എത്തുന്നതിന് മുമ്പ് ബിരുദ പഠനം പൂര്‍ത്തിയാക്കി. അസമിലെ ബോഡോ വിഭാഗത്തില്‍ നിന്ന് ഐ.പി.എസ് നേടുന്ന വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. എ.എസ്.പി (അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ്): പരിശീലന കാലയളവിന് ശേഷം കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലും പിന്നീട് വയനാട് ജില്ലയിലും എ.എസ്.പി.യായി സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. വയനാട് ജില്ലാ പോലീസ് മേധാവിയാകുന്നതിന് തൊട്ടുമുമ്പ് കേരള പോലീസിന്റെ എലൈറ്റ് ഫോഴ്സായ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റെ എസ്.പി.യായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ അരീക്കോട് കേന്ദ്രമായാണ് ഇതിന്റെ ആസ്ഥാനം.
കൗണ്ടര്‍ ഇന്‍സര്‍ജന്‍സി (Counter-insurgency) പ്രവര്‍ത്തനങ്ങളിലും മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളിലും (Anti-Maoist operations) പ്രത്യേക പരിശീലനവും പ്രായോഗിക പരിചയവുമുള്ള ഉദ്യോഗസ്ഥനാണ്. എ.എസ്.പി.യായി നേരത്തെ വയനാട്ടില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ജില്ലയുടെ ഭൂപ്രകൃതിയും ആഭ്യന്തര സുരക്ഷാ വെല്ലുവിളികളും അദ്ദേഹത്തിന് നന്നായി അറിയാം. ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ പോലീസ് സംവിധാനത്തെ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
വയനാട് ജില്ലാ പോലീസ് കാര്യാലയത്തിനും (ഡിസ്ട്രിക്ട് പോലീസ് ഓഫീസ്) സുല്‍ത്താന്‍ ബത്തേരി സബ് ഡിവിഷണല്‍ പോലീസ് ഓഫീസിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരമായ ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് അടക്കം ലഭിച്ചത് തപോഷിന്റെ കാലത്താണ്. പൊതുജനങ്ങള്‍ക്ക് മികവാര്‍ന്നതും സമയബന്ധിതവുമായ സേവനങ്ങള്‍ ഉറപ്പാക്കിയതിനും, അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തിനുമാണ് ISO 9001:2015 സര്ട്ടിഫിക്കേഷന് ഈ ഓഫീസുകള്‍ക്ക് നല്‍കിയത്. ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കിയതിനും, പരാതികള്‍ പരിഹരിക്കുന്നതിലെ കാര്യക്ഷമതയ്ക്കും, പോലീസ് സ്റ്റേഷനുകളിലെയും ഓഫീസുകളിലെയും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കുമാണ് ഈ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്.
ഈ നേട്ടം വയനാട് ജില്ലാ പോലീസിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു. ഐ.എസ്.ഒ അംഗീകാരം ലഭിച്ചതോടെ വയനാട്ടിലെ ഈ പോലീസ് ഓഫീസുകള്‍ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വേഷം മാറി സ്റ്റേഷനിലെത്തിയ തമിഴ് യുവതി; കുരുന്നിന്റെ കൊലപാതകത്തിലെ ചുരുളഴിച്ച മിടുക്കി: കുറ്റവാളികള്‍ക്ക് പേടിസ്വപ്നം, ജനങ്ങള്‍ക്ക് കാവലാള്‍; ഹേമലത ഐപിഎസ് കൊല്ലം കമ്മീഷണര്‍; കൊല്ലം സിറ്റി ഇനി ‘പെണ്‍സിങ്കത്തിന്റെ’ കൈകളില്‍





