പൊലീസ് പരിശീലനത്തിനിടയിൽ അപ്രതീക്ഷിത അതിഥി; ട്രെയിനിങ് കോളേജിലേക്ക് പാമ്പ് ഇഴഞ്ഞെത്തി; പൊലീസുകാർ ചിതറിയോടി

തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലെ രാവിലെ നടന്ന പരിശീലന പരിപാടിക്കിടയിലേക്ക് ചേര ഇഴഞ്ഞെത്തിയതോടെ പൊലീസുകാർ ചിതറിയോടി.പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന പൊലീസുകാർക്കിടയിലേക്കാണ് രാവിലെ പാമ്പ് എത്തിയത്. അപ്രതീക്ഷിതമായ അതിഥിയെ കണ്ടതോടെ പരിശീലനം നിർത്തിവെച്ച് പൊലീസുകാർ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിശീലനത്തിനിടെ പൊലീസുകാർ പാമ്പിനെ കണ്ട് പേടിച്ചോടുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.പാമ്പിനെ കണ്ടതിനെ തുടർന്ന് കോളേജ് ക്യാമ്പസിൽ വ്യാപകമായ പരിശോധന നടത്തി

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.