തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിനെയും പവർകട്ടിനെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിൽ ഇപ്പോൾ പുറത്തിറങ്ങിയാൽ ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും, വീട്ടിലേക്ക് കയറിയാൽ പവർകട്ടും പാമ്പും ആണെന്നുമാണ് അദ്ദേഹം വിമർശിച്ചത്. സർക്കാരിന്റെയും നഗരസഭയുടെയും വീഴ്ചകളെ ചൂണ്ടിക്കാട്ടി രൂക്ഷമായ ഭാഷയിലാണ് മുരളീധരൻ പ്രതികരിച്ചത്.
തിരുവനന്തപുരത്തെ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇതിന്റെ ഉത്തരവാദിത്തം മേയർക്കാണെന്നും അദ്ദേഹം പറഞ്ഞു. പൈപ്പ് തുറന്നാൽ വരുന്ന വെള്ളത്തിൽ പാമ്പുകളുണ്ടോ എന്ന ഭീതിയിലാണ് ആളുകൾ. കുടിക്കാനും കുളിക്കാനും വെള്ളമില്ലാത്ത സാഹചര്യത്തിൽ ജനങ്ങൾ നട്ടംതിരിയുകയാണ്. പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം പോലും വിളിക്കാൻ മേയർ തയ്യാറാകുന്നില്ല. പ്രധാനമന്ത്രി കേരളത്തിൽ വന്നെങ്കിലും യാതൊരുവിധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തനതായ ശൈലിയിലുള്ള പരിഹാസമായിരുന്നു മറുപടി.“തൃശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ആ നിരാശ തീർക്കാനാണ് ഇപ്പോഴുള്ള ഈ ‘വെടിക്കെട്ട്’ നടക്കുന്നത്. പക്ഷേ ഒന്നും പരിധി വിടില്ല. അടുത്തയാഴ്ച ഈ നേരമാകുമ്പോൾ കുട്ടി ആണാണോ പെണ്ണാണോ എന്ന് അറിയാം.” – കെ. മുരളീധരൻ പറഞ്ഞു.
ശമ്പളവും പെൻഷനും ഒന്നിച്ച് വാങ്ങി; രാമചന്ദ്രൻ കടന്നപ്പള്ളിക്കും എം.ബി രാജേഷിനും എജിയുടെ നോട്ടീസ്
കണ്ണൂരിൽ വെച്ച് വീണാ ജോർജിനെ ആയുധം കൊണ്ട് ആക്രമിച്ചു എന്ന് മുൻപ് പ്രസ്താവിച്ച എ.എൻ. ഷംസീർ ഇപ്പോൾ അത് മാറ്റിപ്പറയുന്നുവെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു. “പണ്ട് പത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ചുറ്റിലും ചാനലുകൾ കൂടി ഉണ്ടെന്ന് ഓർക്കുന്നത് നന്നാകും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാരിന്റെ ഭരണപരമായ വീഴ്ചകളെയും രാഷ്ട്രീയ ചർച്ചകളെയും ഒരുപോലെ പരിഹസിച്ചുകൊണ്ടുള്ള മുരളീധരന്റെ വാക്കുകൾ


തലസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി! നഗരസഭയും ഗതാഗത വകുപ്പുമായുളള തര്‍ക്കും തീര്‍ന്നു; മേയറുടെ വാര്‍ഡില്‍ തുടക്കം; ഇടറോഡുകളില്‍ ഇനി സര്‍വ്വീസ് നടത്തും





