രേഖകളില്ലാത്ത വിദേശ വനിതകൾക്ക് ജോലി നൽകി; സ്പാ ഉടമകളെയും യുവതികളെയും മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പശ്ചിമബംഗാൾ സ്വദേശികളെന്ന വ്യാജേനെ സ്പായിൽ ജോലി ചെയ്തുവന്നിരുന്ന രണ്ട് ബംഗ്ലാദേശ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാസ്പോർട്ട്‌, തിരിച്ചറിയൽ കാർഡ് തുടങ്ങിയ ഔദ്യോഗിക രേഖകൾ ഒന്നുമില്ലാതെയായിരുന്നു ഇവരുടെ ഇവിടുത്തെ താമസം.തിരുവനന്തപുരത്ത് ജഗതിയിൽ പ്രവർത്തിച്ചുവന്നിരുന്ന പേൾ വെൽനസ് എന്ന സ്പായിലാണ് ഈ രണ്ടു യുവതികളും ജോലി ചെയ്തു വന്നിരുന്നത്. തെറാപ്പിസ്റ്റുകൾ ആയിരുന്നു ഇരുവരും.
സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മ്യൂസിയം എസ് എച്ച് ഒ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്പായിൽ റെയ്‌ഡ്‌ നടത്തി ഇരുവരെയും പിടികൂടിയത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്  അംഗങ്ങളും റെയ്‌ഡിൽ പങ്കെടുത്തു.
സ്പായുടെ ഉടമസ്ഥരായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി നുഹു ഹുസൈൻ, ശാസ്തവട്ടം വേങ്ങ സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. മതിയായ രേഖകൾ ഇല്ലാതെ വിദേശ വനിതകളെ ജോലിക്ക് നിയോഗിച്ചതിനാണ് ഇരുവരെയും  അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടിയിലായ രണ്ട് യുവതികൾക്കും 21 വയസ്സ് വീതമാണ് പ്രായം.
 ബംഗ്ലാദേശ് യുവതികൾ എങ്ങനെ കേരളത്തിൽ എത്തി എന്നത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. ജോലിക്കായിട്ടാണോ അതോ മറ്റു ലക്ഷ്യങ്ങളോടെയാണോ ഇവർ സംസ്ഥാനത്തെത്തിയതെന്നാണ് പോലീസ് അന്വേഷിക്കുക. ബംഗ്ലാദേശ് സ്വദേശികളായതിനാൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.