തിരുവനന്തപുരം: ലോൺ ആപ്പുകൾക്കെതിരെ വീണ്ടും കേരള പോലീസിന്റെ മുന്നറിയിപ്പ്. ലോൺ ആപ്പുകളെ കൊല ആപ്പുകൾ എന്നാണ് പോലീസ് വിശേഷിപ്പിച്ചിരിക്കുന്നത്. കൊല ആപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ കേരള പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
നിയമാനുസ്യതമല്ലാതെ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുന്ന ലോൺ ആപ്പുകളുടെ കെണിയിൽ വീണ് ജീവിതം ഹോമിക്കുന്ന യുവതലമുറക്കാരുടെ എണ്ണം കുറയുന്നില്ലെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആപ്പുകൾ പലപ്പോഴും ലളിതമായ രീതിയിൽ ലോൺ വാഗ്ദാനം ചെയ്ത് ഫോണിലെ വിവരങ്ങൾ ചോർത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
വെരിഫൈഡ് അല്ലാത്ത ലിങ്കുകൾ ഒഴിവാക്കണമെന്നും എസ്.എം.എസ്, വാട്ട്സ്ആപ്പ് എന്നിവ വഴി വരുന്ന ലോൺ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിഴിഞ്ഞത്ത് ആയുർവേദ ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടങ്ങി





