വിജയ് ദേവരകൊണ്ടയുടെ ഗ്ലോബൽ പ്രൊജക്റ്റ്: ഹൈദരാബാദിൽ തുടക്കം; അണിനിരക്കുന്നത് ഹോളിവുഡ് സാങ്കേതിക വിദഗ്ധർ

ഹൈദരാബാദ്: ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒരുങ്ങുന്ന വിജയ് ദേവരകൊണ്ടയുടെ പുതിയ ഗ്ലോബൽ പ്രൊജക്റ്റിന് ഹൈദരാബാദിൽ തുടക്കം. ‘ഹായ് നാനാ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ശൗരുവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ വൻ ആഘോഷത്തോടെയാണ് നടന്നത്. നടൻ നാനിയാണ് ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് ക്ലാപ്പടിച്ചത്.

 ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ അണിനിരക്കുന്ന ലോകോത്തര സാങ്കേതിക വിദഗ്ധരാണ്. ഹോളിവുഡ് ചിത്രങ്ങളിലൂടെയും വിഖ്യാതമായ സീരീസുകളിലൂടെയും പ്രശസ്തരായവരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.അലേഹാൻഡ്രോ മാർട്ടിനെസ്  ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’, ‘ഫോൾഔട്ട്’ തുടങ്ങിയ പ്രശസ്തമായ സീരീസുകളിൽ ക്യാമറ ചലിപ്പിച്ച പ്രതിഭ.എറിക് ഡർസ്റ്റ്ഗോഡ്സ് ഓഫ് ഈജിപ്റ്റ്’, ‘ബാറ്റ്മാൻ ഫോറെവർ’, ‘സ്നോപ്പിയേഴ്സർ’ എന്നീ ചിത്രങ്ങളുടെ വിഎഫ്എക്സ് വിഭാഗത്തിൽ പ്രവർത്തിച്ച പരിചയസമ്പന്നൻ.

സുരേഷ് സെൽവരാജൻ ‘അനിമൽ’, ‘ഓം ശാന്തി ഓം’ എന്നീ ചിത്രങ്ങളുടെ ദൃശ്യഭംഗി ഒരുക്കിയ പ്രശസ്ത ഡിസൈനർ.ഹിഷാം അബ്ദുൾ വഹാബ്  സംഗീതസംവിധാനത്തിൽ മലയാളത്തിന്റെ അഭിമാനമായ ഹിഷാം അബ്ദുൾ വഹാബാണ് ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.കൂടാതെ, കോസ്റ്റ്യൂം ഡിസൈനറായി സച്ചിൻ ലോവലെക്കർ, എഡിറ്ററായി പ്രവീൺ ആന്റണി എന്നിവരും ടീമിന്റെ ഭാഗമാകുന്നു.

പുരാണ പശ്ചാത്തലത്തിൽ ഒരു പുതിയ ലോകം സൃഷ്ടിക്കുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മികച്ച ദൃശ്യാനുഭവവും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും സമ്മേളിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഒരു വലിയ കാൽവെപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയതുമുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.