വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 20 പേർ മരിച്ചു. വനജ ഫയർവർക്സ് എന്ന പടക്ക നിർമ്മാണ യൂണിറ്റിലാണ് ഇന്ന് വലിയ സ്ഫോടനമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടന്ന സമയത്ത് ഫാക്ടറിക്കുള്ളിൽ 50-ഓളം തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സ്ഫോടനത്തിന്റെ തീവ്രത എത്രത്തോളമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പ്രദേശത്ത് 10 കിലോമീറ്റർ ചുറ്റളവിൽ ഉണ്ടായ പ്രകമ്പനം. സ്ഫോടനത്തെ തുടർന്ന് കെട്ടിടം പൂർണ്ണമായും തകർന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്കപ്പെടുന്നത്. പടക്ക നിർമ്മാണത്തിനിടെ അശ്രദ്ധയാണോ അതോ സാങ്കേതിക തകരാറാണോ സ്ഫോടനത്തിന് കാരണമായതെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലഹരിവേട്ടയ്ക്ക് പുറമെ പോലീസ് സ്റ്റേഷനുകളിൽ വൻ അഴിച്ചുപണി; ‘ഓപ്പറേഷൻ തുഫാൻ -ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ചു


പഹല്‍ഗാമിലെ വേദനയില്‍ പാകിസ്ഥാന് ക്യാപ്ടന് കൈ കൊടുക്കാത്ത ക്രിക്കറ്റിലെ ‘സ്കൈ’; അതിജീവിതയ്ക്കൊപ്പം നില്ക്കുന്ന സിപിഎം സെക്രട്ടറിയ്ക്ക് പക്ഷേ ആ ചിന്ത പോയില്ല; ദിലീപ് കൈകൂപ്പിയപ്പോള്‍ ഓടിപോയി കൈ കൊടുത്ത ഗോവിന്ദന്; സൈബര്‍ ലോകം ചര്‍ച്ചയില്‍





