തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുന്നതിനിടെ, കേരളത്തിലെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഇന്നലത്തെ കണക്കുകൾ പ്രകാരം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആകെ ഉപയോഗിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രതിദിന ഉപഭോഗം ഈ നിലയിലേക്ക് ഉയരുന്നത്.
രാത്രികാലങ്ങളിൽ എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം വൈകുന്നേരത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യം 6033 മെഗാവാട്ടിലേക്ക് വർധിച്ചത് കെഎസ്ഇബിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉപഭോഗം ഇതേ രീതിയിൽ തുടരുകയും ആവശ്യം 300 യൂണിറ്റ് കൂടി വർധിക്കുകയും ചെയ്താൽ, രാത്രികാലങ്ങളിൽ പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. ലോഡ് ഷെഡിംഗോ പവർകട്ടോ ഏർപ്പെടുത്താനുള്ള സാധ്യതകൾ നിലവിൽ തള്ളിക്കളയാനാകില്ലെങ്കിലും, അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
ഭീമമായ ഈ ആവശ്യം നിറവേറ്റുന്നതിനായി പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നടപടികൾ കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി യൂണിറ്റിന് പത്തു രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി തേടി റെഗുലേറ്ററി കമ്മിഷനെ ബോർഡ് സമീപിച്ചിരിക്കുകയാണ്. വേനൽ കടുക്കുന്നതിനാൽ മെയ് 15 വരെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി. ദിവ്യയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കണം; ഭാഗികമായി തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ഇതിനിടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ 37 ശതമാനത്തിൽ താഴെയായി കുറഞ്ഞത് ആഭ്യന്തര ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വേനൽ മഴയുടെ കുറവും നീരൊഴുക്കിലെ ഇടിവും മൂലം ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞത് കെഎസ്ഇബിക്ക് മുന്നിൽ വലിയ സാമ്പത്തിക-സാങ്കേതിക വെല്ലുവിളികളാണ് ഉയർത്തുന്നത്. അതിനാൽ അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്നും ബോർഡ് അഭ്യർത്ഥിക്കുന്നു.


പി.ബിയില്‍ ഉയര്‍ന്നത് കടുത്ത ഭിന്നത; കേന്ദ്ര കമ്മിറ്റിയിലും പുകയാന്‍ സാധ്യത; എതിര്‍പ്പുകളെ തച്ചുടച്ച് പിണറായി വിജയന് തന്നെ മുന്നോട്ട്; പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന് എം.വി. ഗോവിന്ദന്; കേന്ദ്ര കമ്മിറ്റിയിലും നിലപാട് കടുപ്പിക്കാന്‍ കേരള ഘടകം




