മോഹൻലാലിന്റെ വിഷുക്കൈനീട്ടം; ‘L366’ ടൈറ്റിൽ പോസ്റ്റർ പുറത്ത്, ചിത്രം ‘അതിമനോഹരം’!

കൊച്ചി: വിഷുദിനത്തിൽ മലയാളി പ്രേക്ഷകർക്ക് ആവേശമായി സൂപ്പർസ്റ്റാർ മോഹൻലാലിന്റെ വക സർപ്രൈസ് വിഷുക്കൈനീട്ടം. താരത്തിന്റെ L366 എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് ആരാധകരെയും സിനിമാ ലോകത്തെയും ഒരേപോലെ താരം ഞെട്ടിച്ചിരിക്കുന്നത്.

‘അതിമനോഹരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ലാലേട്ടൻ ചിത്രത്തിന്റെ ഔദ്യോഗികമായ വിവരങ്ങൾ പുറത്തുവിടുന്നത്. പ്രിയ താരം തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചതോടെ മലയാള സിനിമാ പ്രേമികൾക്ക് ഇത്തവണത്തെ വിഷു ആഘോഷം ഇരട്ടി മധുരമുള്ളതായി മാറി.

ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ലളിതവും മനോഹരവുമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയായിരിക്കും ‘അതിമനോഹരം’ എന്നാണ് പുറത്തുവരുന്ന സൂചനകൾ. ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച നിമിഷം മുതൽ സിനിമാ ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വലിയ ചർച്ചകളാണ് ചിത്രത്തെക്കുറിച്ച് നടക്കുന്നത്. മലയാള സിനിമയിലെ ഒരു വലിയ പ്രൊജക്റ്റായി കണക്കാക്കപ്പെടുന്ന ഈ ചിത്രത്തിന്റെ പേരും പോസ്റ്ററും പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ നൽകുന്നു. ലാലേട്ടൻ തരുൺ മൂർത്തി കുട്ടികെട്ടിൽ വരുന്ന ചിത്രം ആരാധക ഏറെ പ്രേതിക്ഷയോടെ ആണ് കാത്തിരുകുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.