‘വാഴ’ മൂന്നാം ഭാഗം വരുന്നു; ഇത്തവണ പെൺകുട്ടികളുടെ കഥ; ടാഗ്‌ലൈൻ ശ്രദ്ധേയം;സംവിധാനം വിശ്വൻ ശ്രീജിത്ത്; ഔദ്യോഗിക പ്രഖ്യാപനവുമായി വിപിൻ ദാസ്

കൊച്ചി: തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ‘വാഴ’ ഫ്രാഞ്ചൈസിയിൽ നിന്ന് മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥ പറയുന്ന ചിത്രവുമായാണ് അണിയറപ്രവർത്തകർ എത്തുന്നത്. സിനിമയുടെ നിർമ്മാണ പങ്കാളിയും തിരക്കഥാകൃത്തുമായ വിപിൻ ദാസാണ് മൂന്നാം ഭാഗത്തിന്റെ ഔദ്യോഗിക അനൗൺസ്‌മെന്റ് നടത്തിയത്. നവാഗതനായ വിശ്വൻ ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മൂന്നാം ഭാഗത്തിന്റെ ടാഗ്‌ലൈൻ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ‘ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’  എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. ആൺകുട്ടികളുടെ ആത്മകഥ പറഞ്ഞ ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി പെൺകുട്ടികളുടെ ജീവിതമാകും ഇത്തവണ സിനിമയുടെ പ്രമേയം.
 വിപിൻ ദാസിന്റെ ഡയറക്ടോറിയൽ ടീമിൽ അംഗമായ വിശ്വൻ ശ്രീജിത്താണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. മുൻ ഭാഗങ്ങളെപ്പോലെ വിപിൻ ദാസ് തന്നെയാണ് ഇത്തവണയും തിരക്കഥ ഒരുക്കുന്നത്. വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപതി, ആദർശ് നാരായൺ, ഐക്കൺ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പർവിഷൻ കൈകാര്യം ചെയ്യുന്നത്.
സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിപിൻ ദാസ് വൈകാരികമായ ഒരു കുറിപ്പും ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്. ‘വാഴ’ എന്ന ഫ്രാഞ്ചൈസി തങ്ങൾ സങ്കൽപ്പിച്ചതിലും വലുതായി വളർന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പര ആരംഭിച്ചതെന്നും വരാനിരിക്കുന്ന എല്ലാ ഭാഗങ്ങളിലും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. പുതിയ ഭാഗത്തിൽ ആരൊക്കെയാകും കേന്ദ്ര കഥാപാത്രങ്ങളായി എത്തുക എന്ന ആകാംക്ഷയിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by Vipin Das (@vipindashb)

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.