കൊച്ചി: രാജ്യത്തെ നടുക്കിയ ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ പ്രതിയായ അസം ബോങ്യാഹോവോണിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ദീപക് പഠോവരിക്ക് തിരിച്ചടി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളി. കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ കീഴടങ്ങാത്ത പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി കർശന നിലപാടെടുത്തു.
നേരത്തെ മാർച്ച് 13-ന് മുൻപ് കോടതിയിൽ കീഴടങ്ങാൻ ഇയാൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് ഒളിവിൽ കഴിഞ്ഞുകൊണ്ട് ജാമ്യാപേക്ഷ നൽകിയതാണ് കോടതിയെ ചൊടിപ്പിച്ചത്.ഭൂട്ടാനിൽ നിന്നുള്ള വിദേശ നിർമ്മിത സെക്കൻഡ് ഹാൻഡ് ആഡംബര കാറുകൾ അനധികൃതമായി ഇന്ത്യയിലെത്തിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് വിൽക്കുന്ന വൻ മാഫിയയെയാണ് കൊച്ചി കസ്റ്റംസ് പിടികൂടിയത്.ദീപക് പഠോവരിയുടെ സഹായത്തോടെ വ്യാജ രേഖകൾ ചമച്ച് 36-ഓളം ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. അസമിൽ നിന്നും നേരത്തെ അറസ്റ്റിലായ ഇയാൾക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കേസിൽ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ബംഗാൾ സ്വദേശി ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ച് പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്.
ഷില്ലോങ് കസ്റ്റംസിന്റെയും സശസ്ത്ര സീമാ ബെല്ലിന്റെയും സഹായത്തോടെയാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് ഈ അന്തർസംസ്ഥാന വാഹനക്കടത്ത് സംഘത്തെ വലയിലാക്കിയത്. ഉന്നത ഉദ്യോഗസ്ഥർക്ക് വരെ പങ്കുള്ള കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ഞെട്ടിച്ച് അസമിലെ എസ്ഐആര്‍ കരട് വോട്ടര്‍ പട്ടിക; പട്ടികയില്‍ നിന്ന് 10.56 ലക്ഷം പേര് പുറത്ത്


ബലാത്സംഗക്കേസ് പ്രതിയുടെ കൈകാലുകൾ വെട്ടണം ; വിവാദ പരാമർശവുമായി ഹൈക്കോടതി





