തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പോലീസ് മർദ്ദനത്തിന്റെ വാർത്തകൾ വീണ്ടുമെത്തിത്തുടങ്ങി. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽനിന്നാണ് ഇന്നത്തെ പോലീസ് മർദ്ദന വാർത്ത. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സവാരി നടത്തുന്ന ഓട്ടോ ഡ്രൈവർ അശോകനാണ് ഇന്ന് പോലീസിന്റെ മർദ്ദനമേറ്റത്. റെയിൽവെ പൊലീസ് എസ് ഐ ജയനാണ് മർദിച്ചത് .
ഇന്ന് അതിരാവിലെ 5 മണിയോടെ ആയിരുന്നു സംഭവം. മുഖമടച്ചുള്ള മർദ്ദനത്തിൽ പരിക്കേറ്റ അശോകൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തിന് 68 വയസ്സ് പ്രായമുണ്ട്.
ഓട്ടോ മാറ്റടാ എന്നാക്രോശിച്ചായിരുന്നു എസ് ഐ അടിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റൊരു ഡ്രൈവർമാർ പ്രതിഷേധം ഉയർത്തിയതോടെ എസ് ഐ യും കൂടെയുണ്ടായിരുന്ന പോലീസുകാരനും സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.
അശോകൻ വച്ചിരുന്ന കണ്ണാടി അടിയുടെ ആഘാതത്തിൽ പൊട്ടിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ എസ് ഐ ജയനെതിരെ റെയിൽവേ പോലീസ് എസ് എച്ച് ഒ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘സ്വര്‍ണ്ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസ് ആണേ അയ്യപ്പാ’ ! സോണിയ ഗാന്ധിയുടെ വസതിയില്‍ റെയ്ഡ് നടത്തണമെന്നും അവിടെ സ്വര്‍ണ്ണമുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി; താരം ശിവന്‍കുട്ടി എങ്കിലും രണ്ടു പേരും സമാസമം; നിയമസഭയില്‍ അയ്യപ്പ പോര് തുടരും





