തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി ജോൺ ബ്രിട്ടാസ് എംപി. വോട്ടെടുപ്പ് പുരോഗമിക്കവെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ രേവന്ത് റെഡ്ഡി ആയിരം കോടി രൂപയാണ് ഇറക്കിയതെന്നും ഇതിനായി റിയൽ എസ്റ്റേറ്റ് മുതലാളിമാരെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ തെളിവുകൾ ലഭ്യമാണെന്നും ബ്രിട്ടാസ് ആരോപിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ രേവന്ത് റെഡ്ഡിക്ക് എന്ത് അധികാരമാണുള്ളതെന്ന് ബ്രിട്ടാസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ വിവാദമായ ‘ഡാഷ്’ പ്രയോഗത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.”തെലങ്കാനയിലെയും ആന്ധ്രയിലെയും റിയൽ എസ്റ്റേറ്റ് മുതലാളിമാരെ വിളിച്ച് രേവന്ത് റെഡ്ഡി ആയിരം കോടി രൂപ ആവശ്യപ്പെട്ടു. അവരിൽ ചിലർ ഇത് റെക്കോർഡ് ചെയ്തിട്ടുണ്ട്. ഈ പണം ഉപയോഗിച്ചാണ് കേരളത്തിൽ പ്രചാരണം നയിച്ചത്. അതുകൊണ്ടാണ് കോൺഗ്രസ് അദ്ദേഹത്തെ ഇങ്ങോട്ട് കെട്ടിയെടുത്തത്.”
“നമ്മൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ ഈ തെലുങ്കൻ ആരാണ്? അദ്ദേഹത്തിന്റെ പ്രസ്താവന മലയാളിയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേൽപ്പിച്ചത്. മുഖ്യമന്ത്രി പറഞ്ഞ ‘ഡാഷിൽ’ ഓരോ മലയാളിക്കും ഇഷ്ടമുള്ളത് പൂരിപ്പിക്കാം.””തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതാവിന് വനവാസത്തിന് പോകേണ്ടി വരും. അതിനായി നല്ലൊരു കാട് അദ്ദേഹം തന്നെ കണ്ടെത്തണം. താനാണ് കേമൻ എന്ന് വരുത്തിത്തീർക്കാൻ അദ്ദേഹം നടത്തിയ പ്രസ്താവനകൾക്ക് ജനങ്ങൾ മറുപടി നൽകും.
രേവന്ത് റെഡ്ഡിയെ കേരളത്തിൽ കൊണ്ടുവന്ന് കോൺഗ്രസ് കോമാളി വേഷം കെട്ടിക്കുകയായിരുന്നുവെന്നും ബ്രിട്ടാസ് പരിഹസിച്ചു. പോളിംഗ് ശതമാനം ഉയരുന്നത് എൽഡിഎഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാധ്യമങ്ങൾ നൽകുന്നത് അഭ്യൂഹങ്ങൾ ; തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരൻ





