രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്:പരാതിക്കാരിയെ വിദേശത്ത് നിന്നെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി ;കുറ്റപത്രം ഉടൻ,നിർണായക നീക്കവുമായി അ‌ന്വേഷണ സംഘം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. വിദേശത്തായിരുന്ന പരാതിക്കാരിയെ നാട്ടിലെത്തിച്ച് അന്വേഷണ സംഘം വൈദ്യപരിശോധന പൂർത്തിയാക്കി.  കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഊർജിത നീക്കത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം.
പരാതിക്കാരി വിദേശത്തിരുന്ന് ഓൺലൈനായാണ് പരാതി നൽകിയിരുന്നത്. എന്നാൽ വൈദ്യപരിശോധന നടത്താതെ കുറ്റപത്രം സമർപ്പിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് പരാതിക്കാരിയെ നേരിട്ടെത്തിച്ചത്. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടൽ മുറിയിൽ വെച്ച് രാഹുൽ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.ആദ്യ ബലാത്സംഗക്കേസിൽ താൻ ഒളിവിൽ പോയിട്ടില്ലെന്ന രാഹുലിന്റെയും അഭിഭാഷകന്റെയും വാദം പൊളിക്കുന്ന തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.
 കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ കർണാടക-തമിഴ്നാട് അതിർത്തിയിലുള്ള ബാഹലൂരിലെ റിസോർട്ടിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. റിസോർട്ടിലൂടെ രാഹുൽ നടന്നുപോകുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. പോലീസ് എത്തുന്നതിന് തൊട്ടുമുൻപ് രാഹുൽ ഇവിടെ നിന്ന് മാറിയിരുന്നു.
പാലക്കാട് എംഎൽഎ ആയിരുന്ന രാഹുലിനെതിരെ മൂന്ന് ബലാത്സംഗക്കേസുകളാണ് നിലവിലുള്ളത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്. ഒളിവിൽ പോയതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നത് രാഹുലിന്റെ ജാമ്യനടപടികളെയും പ്രതികൂലമായി ബാധിച്ചേക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.