ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായ് 94 വയസ്സിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ നോയിഡയിലെ മെട്രോ ആശുപത്രിയിലായിരുന്നു അന്ത്യം.
രാജീവ് ഗാന്ധി മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അവർ ദീർഘകാലം സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. വിവിധ കാലഘട്ടങ്ങളിലായി ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്നിട്ടുള്ള മോഹ്സിന കിദ്വായ് കോൺഗ്രസ് പാർട്ടിയിലെ കരുത്തുറ്റ വനിതാ സാന്നിധ്യമായിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ നിസാമുദ്ദീനിലെ ഖബർസ്ഥാനിൽ സംസ്കാര ചടങ്ങുകൾ നടക്കും. രാഷ്ട്രീയ രംഗത്തെ പ്രമുഖർ അവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ആറ് പതിറ്റാണ്ടിലേറെക്കാലം രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു മൊഹ്സിന കിദ്വായ് എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ X ൽ കുറിച്ചു.


കേരളമാകെ യു.ഡി.എഫ് തരംഗം : കമ്മ്യൂണിസ്റ്റ് കോട്ടകളിൽ അപ്രതീക്ഷിത മുന്നേറ്റം
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി.ജെ. റോയ് ജീവനൊടുക്കി; മരണം ബംഗളൂരുവില്‍; ആത്മഹത്യ ചെയ്തത് സ്വയം വെടിയുതിര്‍ത്ത്; മലയാളി ബിസിനസ്സുകാരന്റെ മരണം ഇഡി റെയ്ഡിനിടെ എന്ന് റിപ്പോര്‍ട്ട്





