തൃശൂർ: നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസാണ് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി പ്രതാപൻ എട്ട് കോടി രൂപ കൈപ്പറ്റി വോട്ട് മറിച്ചെന്നാണ് ഫിറോസിന്റെ ആരോപണം.
സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് ഫിറോസ് സ്വന്തം സ്ഥാനാർത്ഥിക്കെതിരെ ബോംബ് പൊട്ടിച്ചത്. പ്രതാപൻ പകൽ കോൺഗ്രസും രാത്രി ബിജെപിയുമാണെന്ന് അദ്ദേഹം പരിഹസിച്ചു. നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് മറിക്കാൻ പ്രതാപൻ ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതിന് കോൺഗ്രസ് പ്രവർത്തകരുടെ കൈവശം കൃത്യമായ രേഖകളുണ്ടെന്നും ഫിറോസ് അവകാശപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ എട്ട് കോടി രൂപ ബിജെപിയിൽ നിന്ന് വാങ്ങി വിതരണം ചെയ്തത് താൻ നേരിട്ട് കണ്ടതാണെന്ന് ഫിറോസ് പറഞ്ഞു. തൃശൂരിൽ ബിജെപി കിറ്റ് വിതരണം ചെയ്ത സംഭവത്തിന് പിന്നിൽ പ്രതാപനും ബിജെപി നേതാക്കളും തമ്മിലുള്ള മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ ആണെന്ന് ഫിറോസ് ആരോപിച്ചു. മുസ്ലിം-ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടുള്ള നാടകമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രധാന നേതാക്കളുമായി ചേർന്ന് പ്രതാപൻ ഗൂഢാലോചന നടത്തുകയാണെന്നും ഇതിന്റെ തെളിവുകൾ പുറത്തുവിടുമെന്നും ഫിറോസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ നിൽക്കെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇത്തരമൊരു ആരോപണം ഉയർന്നത് യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എൽഡിഎഫിന്റെ തന്ത്രമാണിതെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വടകര ‘കാഫിര്‍’ സ്ക്രീന്‍ഷോട്ട് കേസില്‍ പുനരന്വേഷണം; വരുന്നത് ഷൗക്കത്തലിയെപ്പോലുള്ള കരുത്തര്‍, സി.പി.എം. ക്യാമ്പുകളില്‍ അങ്കലാപ്പ്





