ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോള എണ്ണ വിപണിയിൽ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ച് ഇന്ത്യ. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഇറാനിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണം തടസ്സപ്പെട്ടതോടെ ഇന്ത്യൻ റിഫൈനറികൾ ഇറാനിൽ നിന്ന് എണ്ണ ആവശ്യപ്പെടുകയായിരുന്നുവെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.
യുഎസ് സമ്മർദ്ദത്തെത്തുടർന്ന് 2019 മുതൽ ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ മാസമാണ് ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം അമേരിക്ക പിൻവലിച്ചത്. ഇതോടെയാണ് തടസ്സമില്ലാതെ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് വഴിതെളിഞ്ഞത്.മധ്യേഷ്യയിലെ എണ്ണ വിതരണം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ഇറാനിൽ നിന്നുള്ള ഇറക്കുമതി സഹായിക്കും.
ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പണം നൽകുന്നതിൽ നിലവിൽ സാങ്കേതിക തടസ്സങ്ങളൊന്നും നേരിടുന്നില്ലെന്ന് മന്ത്രാലയം എക്‌സിൽ കുറിച്ചു.വരും മാസങ്ങളിലേക്ക് രാജ്യത്തിന് ആവശ്യമായ മുഴുവൻ എണ്ണയും ലഭ്യമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
റഷ്യക്ക് പിന്നാലെ ഇറാന്റെയും എണ്ണ വിപണി ഇന്ത്യക്കായി തുറന്നത് ആഭ്യന്തര വിപണിയിൽ ഇന്ധന വില നിയന്ത്രിച്ചു നിർത്താൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഉപരോധങ്ങൾ നീങ്ങിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാകുമെന്നും കരുതപ്പെടുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാസ്റ്റേഴ്സ് ടൂർണമെന്റിന് മുൻപ് ടൈഗർ വുഡ്സ് കുരുക്കിൽ; വാഹനാപകടത്തെത്തുടർന്ന് അറസ്റ്റ്.





