ഹൈദരാബാദ്: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും അസ്ഹറുദ്ദീൻ ക്രൂരമായി കൊലപ്പെടുത്തി. ഭാര്യ മൂന്നാമതും പെൺകുഞ്ഞിനെയാണ് ഗർഭം ധരിച്ചതെന്ന സംശയത്തെത്തുടർനാണിത് . വ്യാഴാഴ്ച വീടിന് സമീപത്തെ നീന്തൽക്കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ ആദ്യം അപകടമരണമാണെന്നാണ് കരുതിയതെങ്കിലും പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ചേർത്തല ഡിവൈ.എസ്.പി ‘അച്ഛൻ അനിൽ’ ‘ചെറിയ മീനല്ല’!
26 വയസ്സുകാരിയായ ഫർഹത്ത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഉടമസ്ഥതയിലുള്ള നീന്തൽക്കുളത്തിലാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നീന്തൽക്കുളത്തിൽ കാൽവഴുതി വീണതാണ് മരണകാരണമെന്നായിരുന്നു അസ്ഹറുദ്ദീൻ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് കൃത്യത്തിന് തൊട്ടുമുമ്പ് ക്യാമറകൾ ഓഫാക്കിയതായി കണ്ടെത്താൻ കഴിഞ്ഞു.
അസ്ഹറുദ്ദീന്റെയും ഫർഹത്തിന്റെയും പ്രണയവിവാഹമായിരുന്നു. രണ്ട് പെൺകുട്ടികൾക്ക് ശേഷം മൂന്നാമതും പെൺകുഞ്ഞാകുമോ എന്ന ഭീതിയിലായിരുന്നു അസ്ഹറുദ്ദീൻ. ഒരു ആൺകുട്ടി വേണമെന്ന ആഗ്രഹം മൂലം ഭാര്യയെ അബോർഷന് ഇയാൾ നിരന്തരം നിർബന്ധിച്ചിരുന്നു. ഫർഹത്ത് ഇതിന് വഴങ്ങാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
അസ്ഹറുദ്ദീന്റെ മൊഴികളിലെ വൈരുദ്ധ്യവും ഫർഹത്തിന്റെ പിതാവ് നൽകിയ പരാതിയുമാണ് കേസിൽ നിർണ്ണായകമായത്. തന്റെ മകൾ ദിവസങ്ങളോളം വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇതൊരു അപകടമല്ലെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.


ഹെല്‍മറ്റില്ലാത്ത പാച്ചില്‍ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വെട്ടുകത്തിയുമായി ഗുണ്ടാ അഴിഞ്ഞാട്ടം; സ്ത്രീകളെ അസഭ്യം പറഞ്ഞു, കൊലവിളി





