സംവിധായകൻ രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ സംഘടനകളുടെ കർശന നടപടി. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് സിനിമാ സംഘടനകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇന്ന് രാവിലെയാണ് രഞ്ജിത്തിനെ കോടതി റിമാൻഡ് ചെയ്തത്. പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ രഞ്ജിത്തിനെതിരെ അതീവ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. ഇയാൾ മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്നും അതുകൊണ്ടുതന്നെ അറസ്റ്റ് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടുന്നു. സിനിമാ സെറ്റിലെ കാരവാനിൽ വെച്ച് യുവനടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അതിജീവിത നൽകിയ രഹസ്യമൊഴിയാണ് കേസിൽ നിർണ്ണായകമായത്.
പ്രത്യേക അന്വേഷണ സംഘം  രഞ്ജിത്തിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. രഞ്ജിത്തിന് ജാമ്യം അനുവദിച്ചാൽ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിലപാട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.