കവടിയാര്‍ ട്രാഫിക് സിഗ്നൽ മരണക്കെണിയൊരുക്കി ട്രാഫിക് സിഗ്‌നല്‍; യുടേണ്‍ ഒരുക്കുന്നത് അശാസ്ത്രീയമായി; ദുരന്തത്തിന് കാത്തു നില്‍ക്കണോ?

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ വെളിയമ്പലം – കവടിയാര്‍ – അമ്പലമുക്ക് റോഡില്‍ ട്രാഫിക് സിഗ്‌നലിലെ ഗുരുതരമായ സാങ്കേതിക പിഴവ് കാല്‍നടയാത്രക്കാരുടെയും വാഹനയാത്രികരുടെയും ജീവന് ഭീഷണിയാകുന്നു. വെള്ളെയമ്പലത്തിൽ  നിന്നും അമ്പലമുകിലേക്ക് പോകവേ ഒരേ സമയം മുന്നോട്ടും വലത്തേക്കും (വിരുദ്ധ ദിശകളിലേക്ക്) പച്ച സിഗ്‌നല്‍ തെളിയുന്നതാണ് കവടിയാര്‍ സിഗ്നലിൽ അപകടക്കെണിയൊരുക്കുന്നത്.
കവടിയാര്‍ ഭാഗത്തുനിന്നും വാഹനങ്ങള്‍ക്ക് അമ്പലമുക്ക് ഭാഗത്തേക്ക് പോകാനും, ഇതേ സമയം തന്നെ വാഹനങ്ങള്‍ക്ക് യൂടേണ്‍ എടുത്ത് വെള്ളയമ്പലം ഭാഗത്തേക്ക് പോകാനും ഒരേസമയം പച്ച സിഗ്‌നല്‍ തെളിയുന്നു. അമ്പലമുക്കില്‍ നിന്ന് കവടിയാര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തടസ്സമില്ലാതെ പാഞ്ഞുപോകുമ്പോഴാണ്, മറുവശത്ത് യൂടേണ്‍ എടുക്കാനുള്ള വാഹനങ്ങള്‍ക്കും പച്ച സിഗ്‌നല്‍ ലഭിക്കുന്നത്.
യൂടേണ്‍ എടുക്കുന്ന വാഹനങ്ങള്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമായേക്കും. കാല്‍നടയാത്രക്കാര്‍ക്കുള്ള സിഗ്‌നലിലും സമാനമായ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ സിഗ്‌നല്‍ സംവിധാനം വലിയൊരു ദുരന്തത്തിന് വഴിയൊരുക്കുകയാണ്. സിഗ്‌നല്‍ പച്ചയാണെന്ന് കണ്ട് ആത്മവിശ്വാസത്തോടെ യൂടേണ്‍ എടുക്കുന്നവര്‍ക്ക് മുന്നിലേക്ക് അമിതവേഗതയില്‍ അമ്പലംമുക്കിൽ നിന്നും വെള്ളെയമ്പലത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പാഞ്ഞെത്തുന്നത് നിത്യകാഴ്ചയാണ്.
ഇതു എപ്പോള്‍ വേണമെങ്കിലും വലിയൊരു ദുരന്തമായി മാറും. ഒരു വലിയ അപകടം സംഭവിക്കുന്നത് വരെ കാത്തുനില്‍ക്കാതെ, ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെട്ട് അമ്പലമുക്ക് – കവടിയാര്‍ – വെള്ളെയമ്പളം റോഡിലെ ഈ സിഗ്‌നല്‍ തകരാര്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാങ്കേതിക പിഴവുകള്‍ തിരുത്തി ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ അധികൃതര്‍ തയ്യാറാകണം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.