തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ സംവാദത്തിന് കളമൊരുങ്ങുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അക്കമിട്ടു നിരത്തി മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ നടത്തിയ വെല്ലുവിളി നിമിഷങ്ങള്‍ക്കകം പ്രതിപക്ഷ നേതാവ് ഏറ്റെടുത്തതോടെയാണ് രാഷ്ട്രീയ പോര് മുറുകിയത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംവാദത്തിന് തയ്യാറുണ്ടോ എന്ന പ്രതിപക്ഷത്തിന്റെ മുന്‍കാല വെല്ലുവിളികള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. പത്തു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ മേഖലയിലും ‘എ പ്ലസ്’ ഗ്രേഡ് നല്‍കിയുള്ള റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ചാണ് ‘ഇനി സംവാദമായാലോ?’ എന്ന് മുഖ്യമന്ത്രി ചോദിച്ചത്.
മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് ഉടനടി മറുപടിയുമായി വി.ഡി. സതീശനും രംഗത്തെത്തി. മുഖ്യമന്ത്രി തീരുമാനിക്കുന്ന ഏതു സ്ഥലത്തും ഏതു സമയത്തും സംവാദത്തിന് എത്താന്‍ താന്‍ തയ്യാറാണെന്ന് സതീശന് വ്യക്തമാക്കി. ബാക്കി കാര്യങ്ങള്‍ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചെങ്കിലും, വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സംവാദത്തിന് ഏറ്റവും അനുയോജ്യമായ വേദിയായ നിയമസഭയില്‍ നിന്ന് ഒളിച്ചോടിയവരാണ് ഇപ്പോള്‍ വെല്ലുവിളിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യാന്‍ ലഭിച്ച അവസരങ്ങള്‍ പ്രതിപക്ഷം പാഴാക്കിയെന്നും, മറുപടി താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് സഭയില്‍ അവര്‍ നിശബ്ദരായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുമ്പോള്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടും വികസനത്തിലെ അവരുടെ പങ്കും സംവാദത്തില്‍ ചര്‍ച്ചയാകണമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സേവ് ബോക്സ് ആപ്പ് തട്ടിപ്പില്‍ ഇഡിയുടെ ചോദ്യമുനയില്‍ നടന് ജയസൂര്യ ; ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യല്‍





