കൊല്ലം: ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിയിൽ തൃപ്തരല്ലെന്ന് പ്രോസിക്യൂഷനും കുടുംബവും. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ വ്യക്തമാക്കി.
കോടതി വിധിച്ച ശിക്ഷാ നടപടികൾ സങ്കീർണ്ണവും കടുത്തതുമാണ്. വധശ്രമം (വകുപ്പ് 307), ഗുരുതരമായ പരിക്കേൽപ്പിക്കൽ (വകുപ്പ് 326), ആശുപത്രി അതിക്രമം (5 വർഷം) തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ പ്രതി ആദ്യം അനുഭവിക്കണം. ഈ 30 വർഷത്തെ കഠിനതടവിന് ശേഷമായിരിക്കും കൊലപാതകക്കേസിലെ (വകുപ്പ് 302) ജീവപര്യന്തം ശിക്ഷ ആരംഭിക്കുക. അതായത് പ്രതി തന്റെ ജീവിതകാലം മുഴുവൻ ജയിലിനുള്ളിൽ തന്നെ കഴിയേണ്ടി വരുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വിധി കേട്ട ശേഷം വന്ദനയുടെ മാതാപിതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.”എന്റെ മകളുടെ ശരീരത്തിലേറ്റ 27 കുത്തുകൾ… വിറക് കീറുന്നത് പോലെയാണ് അവൻ അവളെ കുത്തിക്കീറിയത്. പ്രാണഭയത്താൽ അവൾ ഓടിയപ്പോൾ രക്ഷിക്കാൻ ആരുമില്ലായിരുന്നു. ആ വേദനയും ഭയപ്പാടും പ്രതിയും അറിയണം. അവന് പരമാവധി ശിക്ഷ തന്നെ കിട്ടണം,” – വന്ദനയുടെ അമ്മ.
വിധിയിൽ താൽക്കാലിക ആശ്വാസമുണ്ടെങ്കിലും മകൾക്ക് ലഭിക്കേണ്ട നീതി പൂർണ്ണമാകാൻ ഉയർന്ന ശിക്ഷ വേണമെന്നും അതിനായുള്ള നിയമപോരാട്ടം തുടരുമെന്നും പിതാവ് മോഹൻദാസ് പറഞ്ഞു.ഐപിസി 302 പ്രകാരം വധശിക്ഷ നൽകാനുള്ള എല്ലാ സാഹചര്യവും ഈ കേസിലുണ്ടെന്ന് പ്രോസിക്യൂഷൻ വിശ്വസിക്കുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ തന്നെ വാങ്ങി നൽകാനാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് പ്രതാപ് ജി. പടിക്കൽ അറിയിച്ചു. വിധിപ്പകർപ്പ് വിശദമായി പരിശോധിച്ച ശേഷം വരുംദിവസങ്ങളിൽ തന്നെ അപ്പീൽ ഫയൽ ചെയ്യും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘സംശയം ഒരിക്കലും തെളിവുകള്‍ക്ക് പകരമാവില്ല’! തെളിവില്ലാതെ ദിലീപിനെ പ്രതിയാക്കരുതെന്ന മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ കത്ത് പ്രോസിക്യൂഷന് തിരിച്ചടിയായി; സെന്‍കുമാറിന്റെ കത്തിലെ ഉള്ളടക്കം പ്രതിഭാഗത്തിന് കരുത്തായി; കശ്യപിന്റെ അസാന്നിധ്യവും സെന്‍കുമാര്‍ ആഗ്രഹിച്ചിരുന്നില്ല; ദിലീപിനെ തുണച്ച ‘സെന്‍’ ഇഫക്ട് ഇങ്ങനെ





