തിരുവനന്തപുരം: കുംഭമേളയിലൂടെ ലക്ഷക്കണക്കിന് ആരാധകരുടെ മനംകവര്‍ന്ന ഇന്‍ഡോര്‍ സുന്ദരി മോണാലിസ ഭോസ്ലെയുടെ വിവാഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു നിയമയുദ്ധത്തിലേക്കും രാഷ്ട്രീയ സ്ഫോടനത്തിലേക്കും നീങ്ങും. തിരുവനന്തപുരത്തെ വിവാഹവേദിയില്‍ അണിനിരന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി വി. ശിവന്‍കുട്ടിയും എ.എ. റഹീം എം.പിയും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ നിയമക്കുരുക്കിന്റെ നിഴലിലായിരിക്കുകയാണ്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വെറും 16 വയസ്സ് മാത്രമേയുള്ളൂവെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകള്‍ പുറത്തുവന്നതോടെ സംഗതി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. വിശ്വഹിന്ദു പരിഷത്ത് പുറത്തുവിട്ട മധ്യപ്രദേശ് സര്‍ക്കാരിന്റെ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം മോണാലിസയുടെ ജനനത്തീയതി 2009 ഡിസംബര്‍ 30 ആണ്. ഇതനുസരിച്ച് വിവാഹസമയത്ത് ഈ പെണ്‍കുട്ടിക്ക് വെറും 16 വയസ്സും രണ്ടു മാസവും മാത്രമേ പ്രായമുള്ളൂ.
ഈ രേഖകള്‍ ശരിയാണെങ്കില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തിന് സാക്ഷികളായ പ്രമുഖ നേതാക്കള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തപ്പെടാനുള്ള സാധ്യതയേറെയാണ്. ഒരു വൈറല്‍ വിവാഹത്തിന്റെ പേരില്‍ വമ്പന്‍ നേതാക്കള്‍ ഇത്ര വലിയൊരു ചതിക്കുഴിയില്‍ വീഴുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഏതായാലും വിശദ പരിശോധനകള്‍ നടത്തേണ്ട കേസായി ഇതു മാറുകയാണ്.
വിവാഹത്തിന് മുന്‍പ് തന്നെ പ്രായത്തെക്കുറിച്ച് വിവാദം ഉയര്‍ന്നപ്പോള്‍, തനിക്ക് 18 വയസ്സ് തികഞ്ഞുവെന്ന് മോണാലിസ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. തമ്പാനൂര്‍ പോലീസും ഇത് ശരിവെച്ചു. എന്നാല്‍ 2025 ജനുവരിയില്‍ പെണ്‍കുട്ടി തന്റെ 16-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുകയാണ്. ഇതോടെ പെണ്‍കുട്ടി പോലീസിന് നല്കിയ രേഖകള്‍ വ്യാജമാണോ അതോ വി.എച്ച്.പി. നല്കിയ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വന്‍ ദുരൂഹതയാണ് നിലനില്‍ക്കുന്നത്.
മധ്യപ്രദേശില്‍ വി.എച്ച്.പി. പരാതിയുമായി നീങ്ങിയതോടെ കേസ് ദേശീയ ശ്രദ്ധയിലേക്ക് മാറുകയാണ്. കേരള പോലീസ് തങ്ങളുടെ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും, പുതിയ തെളിവുകള്‍ അവഗണിക്കാന്‍ കഴിയില്ല. ഒരു വൈറല്‍ താരത്തെ കെട്ടിച്ചുവിടാന്‍ മുന്‍കൈ എടുത്തവര്‍ ഇപ്പോള്‍ വന്‍ നിയമക്കുരുക്കിലേക്കാണ് നടന്നുനീങ്ങുന്നത്.
സഖാക്കളെ ആരോ ബോധപൂര്‍വ്വം ചതിച്ചതാണോ അതോ നിയമം ലംഘിക്കാന്‍ ഒത്താശ ചെയ്തതാണോ എന്ന ചോദ്യം രാഷ്ട്രീയ കേരളത്തില്‍ കത്തുകയാണ്. വരും ദിവസങ്ങളില്‍ മധ്യപ്രദേശ് പോലീസിന്റെ നീക്കങ്ങള്‍ കേരളത്തിലും ചര്‍ച്ചയാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇറാനെതിരെ കടുത്ത നീക്കവുമായി ട്രംപ്; തുറമുഖങ്ങൾ ഉപരോധിക്കാൻ ഉത്തരവ്





