എഡിജിപി ഓഫീസിൽ തേനീച്ചകളുടെ ‘കൂട്ട ആക്രമണം’; പോലീസുകാർ ഉൾപ്പെടെ 7 പേർക്ക് കുത്തേറ്റു!

തിരുവനന്തപുരം: തേനീച്ചയ്ക്ക് എന്ത് എഡിജിപി, എന്ത് പോലീസ്. തേനീച്ച അതിന്റെ സ്ഥിരം സ്വഭാവം എടുത്തപ്പോൾ നാല് പോലീസുകാർ ഉൾപ്പെടെ 7 പേർക്ക് കുത്തേറ്റു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലായിരുന്നു തേനീച്ചകളുടെ കൂട്ടആക്രമണം.
ഇന്നലെ സന്ധ്യയോടെ ആയിരുന്നു സംഭവം. പേരൂർക്കട എസ്.എ.പി ക്യാമ്പിന് സമീപമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെഓഫീസ്. തേനീച്ചയുടെ കുത്തേറ്റവരിൽ മൂന്നുപേർ വഴിയാത്രക്കാരാണ്. ഇതിലൊരു സ്ത്രീയും ഉണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകി. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല.
എഡിജിപിയുടെ ഓഫീസിന്റെ പുറംചുവരിലുണ്ടായിരുന്ന വലിയ തേനീച്ചക്കൂടാണ് പ്രശ്നമായയത്. ഇതേ സ്ഥലത്ത് മുൻപും ഒരു വലിയകൂടുണ്ടായിരുന്നു. ആദിവാസികളെ എത്തിച്ച് അന്ന് നീക്കം ചെയ്യുകയായിരുന്നു. എന്നാൽ അടുത്തിടെ  തേനീച്ചകൾ വീണ്ടും എത്തി അതേസ്ഥാലത്ത് കൂടുണ്ടാക്കുകയായിരുന്നു.
 തേനീച്ചക്കൂട് മാറ്റുന്നതിന് ആവശ്യമായ നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരെ
 എത്തിച്ചത് ഇവ സുരക്ഷിതമായി നീക്കം ചെയ്യാനാണ് തീരുമാനം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.