നിലമ്പൂർ: നിലമ്പൂർ കുണ്ടുങ്ങലിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ (70) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 6.30-ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
രാവിലെ പലവട്ടം ചായ ചോദിച്ചിട്ടും മരുമകൾ നൽകിയില്ലെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ശാന്ത പൊലീസിന് മൊഴി നൽകി. പ്രകോപിതയായ ശാന്ത വീട്ടിലുണ്ടായിരുന്ന വിറക് വെട്ടുന്ന കത്തി ഉപയോഗിച്ച് റിജിലയെ ആക്രമിക്കുകയായിരുന്നു. റിജിലയുടെ രണ്ട് പെൺമക്കളുടെ മുന്നിൽ വെച്ചായിരുന്നു ക്രൂരമായ ആക്രമണം നടന്നത്.
റിജിലയുടെ ശരീരത്തിൽ പലതവണ വെട്ടേറ്റിട്ടുണ്ട്. കഴുത്തിനേറ്റ അതീവ ഗുരുതരമായ മുറിവാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായത്. റിജിലയെ രക്ഷിക്കാൻ കുഞ്ഞുങ്ങൾ ശ്രമിച്ചെങ്കിലും വീട്ടിൽ വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. വീട്ടിൽ നേരത്തെയും കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന.
കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്കേറ്റ രാധാമണി മെഡിക്കൽ കോളേജിൽ; മകൻ കസ്റ്റഡിയിൽ
നിലവിൽ റിജിലയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കും. പ്രതിയായ ശാന്തയെ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.


പമ്പയാറ്റില്‍ സിനിമയെ വെല്ലുന്ന ചേസിങ്; മാല പൊട്ടിച്ച് പുഴയില്‍ ചാടിയ മോഷ്ടാവിനെ നീന്തിപ്പിടിച്ച് പോലീസ്





