തിരുവനന്തപുരം: കുംഭമേളയുടെ തിരക്കിനിടയില്‍ നിന്ന് സോഷ്യല്‍ മീഡിയയുടെ വെള്ളിത്തിരയിലേക്ക് നടന്നു കയറിയ മൊണാലിസ ഭോസ്ലെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍ ഇക്കുറി ഒരു വൈറല്‍ വീഡിയോയുടെ പേരിലല്ല, മറിച്ച് തന്റെ പ്രണയത്തിന് സംരക്ഷണം തേടിയാണ് ഈ മധ്യപ്രദേശുകാരി കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തിയത്.
മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിനിയായ മൊണാലിസ, 2025-ലെ പ്രയാഗ്രാജ് മഹാകുംഭമേളയ്ക്കിടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗംഗാതീരത്ത് മാലകളും രുദ്രാക്ഷവും വില്‍ക്കുകയായിരുന്ന ഈ പെണ്‍കുട്ടിയുടെ അപൂര്‍വ്വമായ കണ്ണുകളും വശ്യമായ മുഖഭാവവുമാണ് ‘മൊണാലിസ’ എന്ന പേര് അവള്‍ക്ക് നേടിക്കൊടുത്തത്. ലക്ഷക്കണക്കിന് ആളുകള്‍ ഏറ്റെടുത്ത ആ വീഡിയോ മൊണാലിസയെ ഒരു രാത്രികൊണ്ട് താരമാക്കി. ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് കേരളത്തിലെത്തിയപ്പോഴും വലിയ സ്വീകരണമാണ് താരത്തിന് ലഭിച്ചത്.
സിനിമ ഷൂട്ടിംഗിനായി പൂവാറില്‍ എത്തിയതായിരുന്നു മൊണാലിസ. എന്നാല്‍, തന്റെ പ്രണയത്തിന് വീട്ടുകാര്‍ തടസ്സം നില്‍ക്കുന്നുവെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് മൊണാലിസ കാമുകന്‍ ഫര്‍മാന്‍ ഖാനൊപ്പം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
പ്രണയം തുടങ്ങിയത്: ഒന്നരവര്‍ഷം മുന്‍പ് ഫേസ്ബുക്ക് വഴിയാണ്. കാമുകന്‍ മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാന്‍. മിശ്രവിവാഹത്തോടുള്ള വീട്ടുകാരുടെ കടുത്ത എതിര്‍പ്പ്. മൊണാലിസയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെയാണ് ഇരുവരും കേരളത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ബന്ധത്തിന് വലിയ എതിര്‍പ്പും അപകടവും നേരിടേണ്ടി വരുമെന്ന് ഭയന്നാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. കേരളം സുരക്ഷിതമായ ഇടമാണെന്ന വിശ്വാസമാണ് അവരെ ഇവിടെയെത്തിച്ചത്.
പോലീസിന്റെ ഇടപെടല്‍: മൊണാലിസയ്ക്ക് 18 വയസ്സ് തികഞ്ഞതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. ഇതേത്തുടര്‍ന്ന് അച്ഛന്‍ ജയ് സിങ് ഭോസ്ലെയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് മൊണാലിസ ഫര്‍മാനൊപ്പം പോകാന്‍ തീരുമാനിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ദേശീയപാത ഉപരോധിച്ച കേസില്‍ വടകര എം.പി ഷാഫി പറമ്പിലിന് കോടതി ശിക്ഷ ! ഷാഫിക്ക് ആയിരം! സരിന് അഞ്ഞൂറ്
ദേശീയപാത ഉപരോധിച്ച കേസില്‍ വടകര എം.പി ഷാഫി പറമ്പിലിന് കോടതി ശിക്ഷ ! ഷാഫിക്ക് ആയിരം! സരിന് അഞ്ഞൂറ്







