കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മറൈൻ ഡ്രൈവിൽ നടന്ന അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത അദ്ദേഹം, എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഔദ്യോഗികമായി തുടക്കം കുറിച്ചു. കേരളത്തനിമയുള്ള മുണ്ടും ഷർട്ടും ധരിച്ചെത്തിയ പ്രധാനമന്ത്രി “കടലിന്റെ മക്കൾക്ക് നമസ്കാരം” എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.
സംസ്ഥാനത്തിന്റെ വർഷങ്ങളായുള്ള ആവശ്യപ്രകാരം ‘കേരള’ എന്ന പേര് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റിയതിനെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രളയകാലത്ത് ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അദ്ദേഹം പ്രശംസിച്ചു. അവർ സമുദ്രാതിർത്തി കാക്കുന്നവരാണെന്നും അവർക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. “ജനങ്ങളിൽ നിന്ന് അനുഗ്രഹം തേടാനാണ് ഞാൻ എത്തിയിരിക്കുന്നത്. ജനങ്ങളാണ് എന്റെ ഈശ്വരൻ,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മറൈൻ ഡ്രൈവിലെ പരിപാടിക്ക് ശേഷം കലൂർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. ഇതിനുശേഷം കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും ഇതിലുൾപ്പെടുന്നു. ഉച്ചയ്ക്കുശേഷം എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത ശേഷം വൈകിട്ട് 2.30-ഓടെ അദ്ദേഹം തമിഴ്‌നാട്ടിലേക്ക് തിരിക്കും.
ചൂടുകാലം ആനയ്ക്കും കലിപ്പ്; അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും മരണം; പാമ്പിന് പിന്നാലെ ആനഭീതിയില് കേരളം


“സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യില്ല!” യുഡിഎഫ് ജാഥയെ ട്രോളി വെള്ളാപ്പള്ളി; വീണാ ജോർജ് മിടുക്കിയാണെന്നും പിണറായി വീണ്ടും വരുമെന്നും പ്രവചനം!





