മുംബൈ: സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ആദിത്യ ധർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ സിനിമയുടെ ട്രെയ്ലറും പുതിയ പോസ്റ്ററുകളും പുറത്തിറങ്ങി. ‘ഉറി’ക്ക് ശേഷം ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലറിൽ രൺവീർ സിംഗാണ് നായകൻ. പാക് അധോലോകത്തിൽ നുഴഞ്ഞുകയറുന്ന ഹംസ അലി മസാരി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് രൺവീർ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, സാറാ അർജുൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഹിന്ദിക്ക് പുറമെ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.
അതേസമയം, ബോക്സ് ഓഫീസിൽ ‘ധുരന്ധറും’ യഷ് നായകനാകുന്ന ‘ടോക്സിക്കും’ തമ്മിലുള്ള നേർക്കുനേർ പോരാട്ടം കാണാനിരുന്ന ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന ‘ടോക്സിക്കിന്റെ’ വേൾഡ് വൈഡ് പ്രീമിയർ ജൂൺ നാലിലേക്ക് മാറ്റിവെച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യവും പ്രാദേശിക അസ്ഥിരതയുമാണ് റിലീസ് നീട്ടാൻ കാരണം. ചിത്രത്തിന്റെ വിതരണ പങ്കാളികളായ ഫാർസ് ഫിലിംസിന്റെ നിർദ്ദേശപ്രകാരമാണ് നിർമ്മാതാക്കൾ ഈ തീരുമാനമെടുത്തത്.
ഗൾഫ് മേഖല സിനിമയുടെ പ്രധാന വിപണിയായതിനാൽ അവിടുത്തെ സംഘർഷങ്ങൾ പ്രദർശനത്തെയും വരുമാനത്തെയും ബാധിക്കുമെന്ന വിലയിരുത്തലാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ മാർച്ച് മാസത്തിൽ ബിഗ് ബജറ്റ് ചിത്രങ്ങൾ തമ്മിലുള്ള ക്ലാഷ് റിലീസ് ഒഴിവാകുകയും ‘ധുരന്ധർ 2’വിന് ബോക്സ് ഓഫീസിൽ വലിയ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്തു. വികാസ് നൗലഖ ഛായാഗ്രഹണവും ശാശ്വത് സച്ച്ദേവ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രം ആക്ഷൻ സിനിമാ പ്രേമികൾക്ക് വലിയ വിരുന്നായിരിക്കും സമ്മാനിക്കുക.
സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. മാർച്ച് 19-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യാനിരിക്കെ, 18-ാം തീയതി വൈകുന്നേരം അഞ്ച് മണി മുതൽ പ്രത്യേക പ്രദർശനങ്ങൾ ആരംഭിക്കും. നിലവിൽ ഏരീസ് പ്ലസ്, പിവിആർ, സിനിപോളിസ് തുടങ്ങിയ പ്രധാന സ്ക്രീനുകളിലാണ് ബുക്കിംഗ് ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.
സിനിമയുടെ ഹിന്ദി, തമിഴ്, മലയാളം പതിപ്പുകൾക്കാണ് ഇപ്പോൾ റിസർവേഷൻ തുടങ്ങിയിട്ടുള്ളത്. വരും മണിക്കൂറുകളിൽ കൂടുതൽ സ്ക്രീനുകളിൽ ബുക്കിംഗ് സൗകര്യം ലഭ്യമാകുമെന്ന് വിതരണക്കാർ അറിയിച്ചു.


ഇന്‍ഫോസിസ് ജോലി രാജിവച്ച് വെള്ളിത്തിരയിലേക്ക്; പ്രേമവും ആക്ഷന്‍ ഹീറോ ബിജുവും കായംകുളം കൊച്ചുണ്ണിയും; മങ്ങലിന്റെ ഇടവേള മാറുന്നു; വീണ്ടും നിവിന്‍ പോളി മാജിക്; ‘സര്‍വ്വം മായ’ നൂറു കോടി ക്ലബ്ബിലേക്ക്; പേരിടാ പൊളിട്ടിക്കല്‍ ത്രില്ലറിലും പ്രതീക്ഷ; താരസിംഹാസനം തിരിച്ചുപിടിച്ച് മോളിവുഡിന്റെ പ്രിയ താരം
‘ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി’യിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയങ്കരിയായി; മിമിക്രിയിലെ ‘മിടുമിടുക്കി’; വിപ്ലവവീര്യവും പാട്ടും ബാക്കിയാക്കി ലക്ഷ്മി മടങ്ങി! നോവായി ആ ചിരിയും അവസാന വീഡിയോയും; മോഹങ്ങള്‍ ബാക്കിയാക്കി പാതി വഴിയില്‍ മടക്കം; ലക്ഷ്മി നൊമ്പരമാകുമ്പോള്‍





