തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയെ പരിഹസിച്ചുകൊണ്ടുള്ള ‘പോറ്റിയേ കേറ്റിയേ.. സ്വര്‍ണ്ണം ചെമ്പായി മാറിയേ’ എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്ത സി.പി.എം നീക്കം പാര്‍ട്ടിക്ക് രാഷ്ട്രീയ അബദ്ധമായി മാറിയെന്ന് വിലയിരുത്തല്‍. സിപിഎമ്മില്‍ കൊടിയേരി ബാലകൃഷ്ണന്റെ അഭാവവും ചര്‍ച്ചയാണ്.
പാരഡി പാട്ടുകള്‍ക്കെതിരെ കേസെടുത്ത ആഭ്യന്തര വകുപ്പിന്റെ നടപടി പക്വതയില്ലാത്തതാണെന്നും ഇത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ത്തെന്നും സി.പി.എമ്മിനുള്ളില്‍ തന്നെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ കേസില്‍ നിന്ന് പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും വിമര്‍ശന മുനയിലാണ്.
തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് പിന്നാലെ പാര്‍ട്ടിയെ നയിക്കുന്നതില്‍ എം.വി. ഗോവിന്ദന് പരാജയമാണെന്ന വികാരം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. പാരഡി പാട്ടിനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയത് വഴി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളെന്ന സി.പി.എമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണുവെന്ന് ഇവര്‍ ആരോപിക്കുന്നു. എം.വി. ഗോവിന്ദന് പാര്‍ട്ടിക്ക് മേല്‍ നിയന്ത്രണമില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ അധികാരങ്ങളും കൈക്കലാക്കി പാര്‍ട്ടിയെ നോക്കുകുത്തിയാക്കുകയാണെന്നുമാണ് പ്രധാന ആക്ഷേപം.
മീഷോയുടെ പേരിൽ സമ്മാന തട്ടിപ്പ്: പോലീസിന്റെ ജാഗ്രതാ നിർദ്ദേശം
പിണറായിയുടെ മേല്ക്കോയ്മയില് ഭരണവും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം നഷ്ടപ്പെട്ടതാണ് ഇത്ര വലിയ നാണക്കേടിലേക്ക് നയിച്ചതെന്ന വികാരം പാര്‍ട്ടിയില്‍ സജീവമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരിയുടെ സംഭവനകള്‍ വലുതായിരുന്നു. എന്നാല്‍ കോടിയേരിയെ പോലെ രാഷ്ട്രീയ നയതന്ത്രജ്ഞത ഗോവിന്ദനില്ല. ഇതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
‘സ്വര്‍ണ്ണം ചെമ്പായി മാറിയേ’ എന്ന പാട്ട് കേസെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇത് സര്‍ക്കാരിനെതിരെയുള്ള വികാരം ജനങ്ങള്‍ക്കിടയില്‍ പടരാന്‍ കാരണമായി. മൗലികാവകാശ ലംഘനമെന്ന് കോടതി നിരീക്ഷിക്കാന്‍ സാധ്യതയുള്ള കേസില്‍ നിന്ന് തലയൂരുകയല്ലാതെ മറ്റ് വഴികളില്ലെന്ന് സി.പി.എം നേതൃത്വം തിരിച്ചറിഞ്ഞു. എങ്കിലും എഫ്.ഐ.ആര് നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റ് നടപടികള്‍ അവസാനിപ്പിക്കാനാണ് തീരുമാനം.
പാരഡി ഗാനക്കേസ് പിന്‍വലിച്ചത് സര്‍ക്കാരിന്റെ ‘ഭയമായി’ പ്രതിപക്ഷം ആഘോഷിക്കുമ്പോള്‍, സി.പി.എമ്മിനുള്ളിലെ വിഭാഗീയത കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. എം.വി. ഗോവിന്ദന്റെ നേതൃത്വത്തിനെതിരെ കൂടുതല്‍ പടയൊരുക്കം നടക്കുന്നുണ്ട്. പിണറായിയുടെ ശൈലിക്കെതിരെ വരും ദിവസങ്ങളില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരാന്‍ ഈ സംഭവം കാരണമാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചീഫ് സെക്രട്ടറി പദവിയില്‍ അഴിച്ചുപണി; ജയതിലകിനെ മാറ്റാന്‍ യുഡിഎഫ്; മനോജ് ജോഷി മടങ്ങിയെത്തിയേക്കും; ചീഫ് സെക്രട്ടറിയെ സസ്പെന്റ് ചെയ്യുമോ?





