മോസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ഇന്ത്യ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ റഷ്യ ഒരുങ്ങുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസ്സപ്പെട്ടതോടെ എണ്ണശേഖരം കുറഞ്ഞ ഇന്ത്യയ്ക്ക് റഷ്യയുടെ ഈ നീക്കം വലിയ ആശ്വാസമാകും. അമേരിക്കയുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായിട്ടും സ്വന്തം ഊർജ്ജസുരക്ഷ മുൻനിർത്തി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ആഭ്യന്തര വിപണിയിലെ ഇന്ധനക്ഷാമത്തിന് താൽക്കാലിക ആശ്വാസം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ഖത്തറിൽ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെ (എൽഎൻജി) വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ലോകത്തിലെ പ്രധാന എണ്ണക്കയറ്റുമതി പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും ഈ പാതയിലൂടെയാണ് നടക്കുന്നത്. നിലവിൽ രാജ്യത്തുള്ള എണ്ണശേഖരം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്ന് കേന്ദ്ര സർക്കാർ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതിദിനം 56 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംസ്‌കരിക്കുന്ന ഇന്ത്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് റഷ്യയുടെ ഈ സഹായം വലിയ കരുത്താകും. യുദ്ധസാഹചര്യങ്ങളിൽ ഇന്ധന വിതരണത്തിൽ തടസ്സമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് റഷ്യ നേരത്തെ തന്നെ ഉറപ്പുനൽകിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യത്തിൽ റഷ്യയുമായുള്ള ഈ ഇടപാട് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ചുവര്‍ഷത്തെ ഏകാന്ത തടവിനുശേഷം ഓങ് സാന്‍ സൂ ചി വീട്ടുതടങ്കലിലേക്ക്; ശിക്ഷയില്‍ ഇളവ് നല്കി മ്യാന്മര് സൈന്യം; നീക്കം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്


ഇറാനില്‍ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണം; സ്കൂളിന് നേരെ ഉണ്ടായ ബോംബാക്രമണത്തില്‍ 40 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു





