ടെല്‍ അവീവ്: നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായി വാണ ആയത്തുല്ല അലി ഖമേനിയുടെ അന്ത്യത്തോടെ, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടുത്ത അമരക്കാരന് ആരെന്ന ആകാംക്ഷയിലാണ് ലോകം. ഔദ്യോഗികമായി ഒരു പിന്‍ഗാമിയെ പ്രഖ്യാപിക്കാതെയാണ് ഖമേനി വിടവാങ്ങിയത്. ഇതോടെ, ഇറാന്റെ ഭരണഘടനയനുസരിച്ച് അടുത്ത നേതാവിനെ കണ്ടെത്താനുള്ള ചുമതല 88 മുതിര്‍ന്ന പുരോഹിതന്മാരടങ്ങുന്ന ‘അസംബ്ലി ഓഫ് എക്സ്പെര്ട്ട്സിനായി’ (വിദഗ്ദ്ധ സമിതി). 1979-ല്‍ വിപ്ലവത്തിന് ശേഷം ഇറാന്റെ ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ഇത്തരമൊരു തിരഞ്ഞെടുപ്പിന് പുരോഹിത സമിതി ഒരുങ്ങുന്നത്. വിപ്ലവ നായകന് ആയത്തുല്ല ഖൊമേനിയുടെ മരണശേഷം 1989-ല്‍ ഖമേനിയെ തിരഞ്ഞെടുത്തതായിരുന്നു ആദ്യത്തേത്.
പരമോന്നത നേതാവാകാന്‍ കടുത്ത നിബന്ധനകളാണ് ഇറാന്റെ നിയമവ്യവസ്ഥയിലുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പുരുഷനായിരിക്കണം, മികച്ച രാഷ്ട്രീയ കഴിവും ധാര്‍മ്മിക അധികാരവുമുള്ള ഉന്നത പുരോഹിതനായിരിക്കണം, ഒപ്പം ഇസ്ലാമിക് റിപ്പബ്ലിക്കിനോട് അചഞ്ചലമായ വിശ്വസ്തത പുലര്ത്തുന്നവനുമായിരിക്കണം. ഈ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിക്കുമ്പോള്‍ മുന്‍പന്തിയിലുള്ള പേരുകള്‍ ഇവയാണ്:
1. മൊജ്തബ ഖമേനി (ഖമേനിയുടെ മകന്)
ഖമേനിയുടെ രണ്ടാമത്തെ മകനായ മൊജ്തബയാണ് പട്ടികയിലെ പ്രമുഖന്. രാജ്യത്തെ ഏറ്റവും ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായും (കഞഏഇ) ബാസിജ് വളണ്ടിയര്‍ സേനയുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. എന്നാല്‍, ഇറാനിലെ വിപ്ലവ തത്വങ്ങള്‍ പ്രകാരം ‘അച്ഛന്-മകന്’ പിന്തുടര്ച്ചാവകാശം അംഗീകരിക്കുന്നില്ല എന്നത് വലിയൊരു തടസ്സമാണ്. കൂടാതെ ഇദ്ദേഹം ഒരു ഉന്നത പുരോഹിതനല്ല എന്നതും പോരായ്മയാണ്.
2. ആയത്തുല്ല അലിറേസ അറഫി
ഖമേനിയുടെ വിശ്വസ്തനും നിലവില്‍ വിദഗ്ദ്ധ സമിതിയുടെ ഡെപ്യൂട്ടി ചെയര്‍മാനുമായ അറഫിയാണ് മറ്റൊരു പ്രധാനി. ഭരണരംഗത്ത് മികച്ച പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹം ഗാര്ഡിയന് കൗണ്‍സിലിലെ അംഗം കൂടിയാണ്. സാങ്കേതിക കാര്യങ്ങളില്‍ വിദഗ്ദ്ധനായ അറഫിക്ക് അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുണ്ട്. ഇദ്ദേഹത്തിന്റെ പാണ്ഡിത്യവും മിതവാദപരമായ പ്രതിച്ഛായയും പരിഗണിക്കപ്പെട്ടേക്കാം.
3. മുഹമ്മദ് മെഹ്ദി മിര്‍ബാഗേരി
ഇറാനിലെ ഏറ്റവും യാഥാസ്ഥിതികമായ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കടുത്ത നിലപാടുകാരനായ പുരോഹിതനാണ് മിര്‍ബാഗേരി. വിദഗ്ദ്ധ സമിതിയിലെ അംഗമായ ഇദ്ദേഹം, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കടുത്ത നിയമങ്ങള്‍ അതേപടി തുടരണം എന്ന് ആഗ്രഹിക്കുന്നവരുടെ പ്രിയങ്കരനാണ്.
4. ഹസന് ഖൊമേനി
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍ ആയത്തുല്ല റൂഹുള്ള ഖൊമേനിയുടെ ചെറുമകനാണ് ഇദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടെങ്കിലും സുരക്ഷാ സംവിധാനത്തിലോ ഭരണവര്ഗത്തിലോ കാര്യമായ പിടിയുമില്ല. കടുത്ത നിലപാടുകാരനല്ലാത്തതിനാല് 2016-ല്‍ ഇദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.
5. ഹാഷെം ഹൊസൈനി ബുഷെഹ്രി
അസംബ്ലി ഓഫ് എക്സ്പെര്‍ട്സുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന പുരോഹിതനാണ് ബുഷെഹ്രി. ഖമേനിയുമായി അടുത്ത ബന്ധമുണ്ടെങ്കിലും ഐആര്‍ജിസിയുമായി ഇദ്ദേഹത്തിന് വേണ്ടത്ര സ്വാധീനമില്ലെന്നാണ് വിലയിരുത്തല്‍.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തില്‍ ഇറാന്റെ സൈനിക വീര്യം തകര്‍ന്നിരിക്കെ, ഈ പിന്‍ഗാമി ചര്‍ച്ചകളെല്ലാം അപ്രസക്തമാകാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. പുരോഹിത ഭരണത്തിനെതിരെ രാജ്യത്തിനകത്ത് ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടാല്‍ ഇറാന്റെ ചരിത്രം തന്നെ മാറിമറിഞ്ഞേക്കാം. ഇതിനുള്ള നീക്കം അമേരിക്ക നടത്തുന്നതായും ആരോപണമുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പര്യത്തുകാവിലെ ഒഴിപ്പിക്കലില്‍ നിര്‍ണായക തീരുമാനം അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്; കോടതിവിധി പ്രകാരം കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും വെച്ച് നല്‍കും; പര്യത്തുകാവ് ഒഴിപ്പിക്കല്‍: രാഷ്ട്രീയപ്പോരിലേക്ക് വഴിമാറുന്ന പുനരധിവാസം; സതീശന് സര്‍ക്കാരിന്റെ ആദ്യ അഗ്നിപരീക്ഷ





