തിരുവനന്തപുരം: വൈദ്യുതിയിൽനിന്നു ഷോക്കേറ്റുള്ള മരണത്തിൽ കെ.എസ്.ഇ.ബി. ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കെ എസ് ഇ ബി മുഖ്യ സുരക്ഷാ കമ്മിഷണർ മനുഷ്യാവകാശ കമ്മിഷൻ മുമ്പാകെ സമ്മതിച്ചു. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി നിയമപ്രകാരം സർവീസ് വയർ സുരക്ഷിതമായി വയ്ക്കാത്തത് കാരണമുള്ള അപകടങ്ങളുടെ ഉത്തരവാദിത്വം കെ എസ് ഇ ബി ക്കാണെന്നു മുഖ്യസുരക്ഷാ കമ്മിഷണർ രേഖാമൂലം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർവീസ് വയർ പൊട്ടിവീണതിനെ തുടർന്ന് ഷോക്കേറ്റ് മരിച്ച ആറ്റിങ്ങൽ സ്വദേശിനി ലീലാമണിയുടെ കേസ് പരിഗണിച്ച വേളയിലാണ് മുഖ്യ സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് നൽകിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയത കേസായിരുന്നു ഇത്.
വൈദ്യുതി ഷോക്കേറ്റ് മരിച്ച ലീലാമണിയുടെ അനന്തരാവകാശികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ലീലാമണിയുടെ മാനസികവെല്ലുവിളി നേരിടുന്ന അനന്തരാവകാശിക്ക് രക്ഷകർത്താവിനെ നിയമിക്കുന്ന നടപടികൾ 1999 ലെ നാഷണൽ ട്രസ്റ്റ് ആക്റ്റ് പ്രകാരം ജില്ലാ കളക്ടർ ചെയർമാനായ കമ്മറ്റി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 26 നാണ് മേലാറ്റിങ്ങൽ കൂവരക്വിള വീട്ടിൽ ലീലാമണി ഷോക്കേറ്റ് മരണമടഞ്ഞത്. ലീലാമണിയുടെ വീട്ടിലേക്ക് വലിച്ചിരുന്ന സർവ്വീസ് വയർ പൊട്ടിയശേഷം കൂട്ടിച്ചേർത്ത് ഇൻസുലേഷൻ ടേപ്പ് ചുറ്റി വച്ചിരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നിന്നിരുന്ന വാഴ ഒടിഞ്ഞ് സർവ്വീസ് വയറിലേക്ക് വീഴുകയും കൂട്ടിച്ചേർത്ത ഭാഗത്ത് നിന്നും വയർ പൊട്ടുകയുമായിരുന്നു. പൊട്ടിയവയറിന്റെ ഇൻസുലേഷൻ പോയ ഭാഗം കൈയിലെടുത്ത ലീലാമണിക്ക് ഷോക്കേൽക്കുകയായിരുന്നു.
ലീലാമണിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായ 10 ലക്ഷം രൂപ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യ സുരക്ഷാകമ്മിഷണർ കമ്മിഷനെ അറിയിച്ചു. ആശ്രിതർ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതുകാരണമാണ് നഷ്ടപരിഹാരം നൽകാൻ കഴിയാഞ്ഞത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോറ്റിയുമായി പത്മകുമാറിന് 2018 മുതല്‍ അടുത്ത ബന്ധം! ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന് കുരുക്ക് മുറുകുന്നു; സിപിഎമ്മിന് ‘ശനിദശ’ തുടങ്ങുന്നു? ആ കോടതി ഉത്തരവിലുള്ളത് ഗൂഡാലോചനയിലെ വസ്തുതകള്‍





