തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റ് തിരിച്ചറിയൽ വിവരങ്ങളും വെളിപ്പെടുത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസിന്റെ നടപടി. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബലാത്സംഗക്കേസ്: അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി രാഹുൽ മാങ്കൂട്ടത്തിൽ; ചോദ്യം ചെയ്യൽ തുടരുന്നു
ദില്ലി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ വധക്കേസ് തുടങ്ങിയ പ്രമാദമായ കേസുകളിലെ ഇരകളുടെ വിവരങ്ങൾ ശ്രീലേഖ പുറത്തുവിട്ടെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരുടെ വിവരങ്ങൾ പുറത്തുവിടുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, ഒരു മുൻ പോലീസ് മേധാവിയിൽ നിന്ന് ഇത്തരമൊരു വീഴ്ച ഉണ്ടായതിനെ അതീവ ഗൗരവത്തോടെയാണ് നിയമവൃത്തങ്ങൾ കാണുന്നത്.
ശ്രീലേഖയുടെ യൂട്യൂബ് വീഡിയോകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. പോക്‌സോ നിയമത്തിലെയും ഐ.പി.സിയിലെയും പ്രസക്തമായ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.


കേരള പൊലീസിന് കരുത്തായി 330 പുതിയ അംഗങ്ങൾ കൂടി; പാസിംഗ് ഔട്ട് പരേഡ് നടന്നു




