തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ഒരു കുട്ടികൂടി. ഈ വർഷം സമിതിയുടെ അമ്മത്തൊ ട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. ഇന്നലെ രാവിലെ 9.20 നാണ് അഞ്ചുദിവസം പ്രായമുള്ള ആൺകുഞ്ഞ് അമ്മത്തൊ ട്ടിലിൽ എത്തിയത്. പുതിയ അതിഥിക്ക് ‘വസന്ത്’ എന്നാണ് പേരിട്ടിരിക്കുന്നത്.
കുട്ടി എത്തിയ വിവരം ലഭിച്ചുടൻ ആയമാരടക്കാമുള്ള അധികൃതർ ഓടിയെത്തി കുട്ടിയ്ക്ക് ആവശ്യമായ പരിചരണങ്ങൾ നൽകി. തുടർന്ന് ആശുപത്രിയിലെത്തിച്ചു വൈദ്യ പരിശോധന നടത്തി. ആരോഗ്യവാനായ കുഞ്ഞിന് 2.8 കിഗ്രാം ഭാരമുണ്ട്.
മലയാളിയുടെ പ്രിയ കവി ഒഎൻവി കുറിപ്പിൻ്റെ പത്താം ഓർമ്മ വർഷത്തിൻ്റെ തലേദിവസമാണ് കുട്ടിയെലഭിച്ചത്. അതിനാൽ ഒ എൻ വി യുടെ “വസന്തം” എന്ന കവിതയെ അനുസ്മരിച്ചാണ് കുട്ടിയ്ക്ക് വസന്ത് എന്ന് പേരിട്ടിരിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി അറിയിച്ചു.
വസന്തിൻ്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
രാഹുല്‍ ഈശ്വർ ജയിൽ മോചിതനായി: ഉപാധികളോടെ ജാമ്യം; ‘അറസ്റ്റ് കളവ്’- ആരോപണം


ശസ്ത്രക്രിയ വേണ്ടിവന്നില്ല; യുവതിയുടെ മൂക്കില്‍ കുടുങ്ങിയ മൂക്കുത്തി അഗ്നിരക്ഷാസേന പുറത്തെടുത്തു; ഇത് പട്ടിമറ്റത്തെ അപൂര്‍വ്വ രക്ഷാപ്രവര്‍ത്തനം





