കലാമിന് മുന്‍പ് വാജ്പേയിയെ രാഷ്ട്രപതിയാക്കാന്‍ ബിജെപി നീക്കം നടത്തിയിരുന്നു; വെളിപ്പെടുത്തലുമായി പുസ്തകം

.പി.ജെ. അബ്ദുള്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് മുന്‍പ്, അടല്‍ ബിഹാരി വാജ്പേയിയെ ആ പദവിയിലേക്ക് കൊണ്ടുവരാന്‍ ബിജെപി ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. വാജ്പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ടന്‍ രചിച്ച ‘അടല്‍ സംസ്മരണ്‍’ എന്ന പുസ്തകത്തിലാണ് ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

വാജ്പേയി രാഷ്ട്രപതിയാകുകയും ലാല്‍ കൃഷ്ണ അദ്വാനി പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയും ചെയ്യുക എന്നതായിരുന്നു പാര്‍ട്ടി മുന്നോട്ടുവെച്ച നിര്‍ദ്ദേശം. എന്നാല്‍ വാജ്പേയി ഈ നിര്‍ദ്ദേശം കര്‍ശനമായി നിരസിച്ചു. ഒരു ജനപ്രിയ പ്രധാനമന്ത്രി തന്റെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ രാഷ്ട്രപതിയാകുന്നത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് നല്ല മാതൃകയല്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

ഇത്തരം ഒരു കീഴ്വഴക്കം സൃഷ്ടിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി എ.പി.ജെ. അബ്ദുള്‍ കലമിനെ ഐകകണ്‌ഠേന രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.