തൃശൂര്‍ : കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന് തുടര്‍ ഭരണത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ സി.പി.എം അനുനയ നീക്കം ആരംഭിച്ചു. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ സച്ചിദാനന്ദന്റെ വടൂക്കരയിലെ വീട്ടിലെത്തി നേരിട്ട് കൂടിക്കാഴ്ച നടത്തിയതോടെ വിവാദങ്ങള്‍ തണുപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
സാഹിത്യ അക്കാദമി ഉപാധ്യക്ഷന്‍ അശോകന് ചരുവിലിനൊപ്പമാണ് ജില്ലാ സെക്രട്ടറി സച്ചിദാനന്ദനെ കാണാനെത്തിയത്.സച്ചിദാനന്ദന് പാര്‍ട്ടി അംഗമല്ലെന്നും അദ്ദേഹത്തിന് വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ അദ്ദേഹം ഉദ്ദേശിച്ച രീതിയിലല്ല വന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും ഈ വിവാദം ഇതോടെ ‘അടഞ്ഞ അധ്യായമാണെന്നും’ അദ്ദേഹം കൂട്ടിചേര്‍ത്തു.
തന്റെ പ്രസ്താവന വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും ഇടത് മൂല്യങ്ങളെ തള്ളിക്കളയുന്ന ആളല്ല താനെന്നും സച്ചിദാനന്ദന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.ബംഗാളില്‍ തുടര്‍ച്ചയായി ഭരണം ലഭിച്ചപ്പോള്‍ അധികാരം പാര്‍ട്ടിയെ നശിപ്പിച്ചുവെന്നും സ്വാര്‍ത്ഥരായ ആളുകള്‍ പാര്‍ട്ടിയിലേക്ക് കടന്നുകൂടിയെന്നും അദ്ദേഹം പറഞ്ഞു.ജനാധിപത്യത്തില്‍ ജാഗ്രതയുണ്ടാകാന്‍ ഭരണം മാറിമാറി വരുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. പിണറായി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിനായി സി.പി.എം ഒരുങ്ങുന്ന ഘട്ടത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികന്റെ ഭാഗത്തുനിന്നുള്ള ഈ വിമര്‍ശനം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് വിഷുക്കൈനീട്ടം; ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം മാർച്ച് 31-ന് ആരംഭിക്കും; ഈ മാസം ലഭിക്കുക 4000 രൂപ





