മഞ്ചേശ്വരത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ഉമ്മര്‍ ഫാറൂഖ് നല്കിയ മൊഴി പുറത്ത്. ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള കുടുംബതര്‍ക്കങ്ങളും സ്വത്ത് കൈവിട്ടുപോകുമോ എന്ന ഭയവുമാണ് ക്രൂരമായ ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് സമ്മതിച്ചിരിക്കുന്നത്.
പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ; ഒന്നാം പ്രതി വിഷം ഉള്ളിൽച്ചെന്ന നിലയിൽ!
പ്രതി ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തുന്നതിനായി ഉമ്മര്‍ ഫാറൂഖ് മുന്‍കൂട്ടി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
തന്റെ കുടുംബസ്വത്തായി ലഭിച്ച 10 സെന്റ് ഭൂമി ഭാര്യയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇത് തിരികെ വേണമെന്ന് ഉമ്മര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ലഹരി ഉപയോഗം മൂലം ഭാര്യ താഹിറ വിവാഹമോചനത്തിന് ഒരുങ്ങിയതും പ്രതിയെ പ്രകോപിപ്പിച്ചു. തന്റെ സ്വത്തും കുടുംബവും നഷ്ടപ്പെടുമെന്ന ഭയമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ മൊഴി നല്കി.
മുണ്ടക്കൈ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലും വീടുകളിലെ സാധനങ്ങൾ മോഷ്ടിക്കുന്ന സംഘം വിലസുന്നു
ഇതിനിടെ കൊല്ലപ്പെട്ട ജുമൈലയുടെയും ബന്ധു ഷേക്ക് അബ്ബയുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു.ഹൃദയധമനിയിലേറ്റ ആഴത്തിലുള്ള മുറിവാണ് ജൂമൈലയുടെ മരണകാരണം. വഴക്ക് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്കൂളില്‍ നിന്നെത്തിയ ജുമൈലയ്ക്ക് കുത്തേറ്റത്.
വലതു തുടയിലേറ്റ മുറിവിനെത്തുടര്‍ന്നുണ്ടായ അമിത രക്തസ്രാവവും ഹൃദയാഘാതവുമാണ് ആദ്യം ആക്രമിക്കപ്പെട്ട ഷേക്ക് അബ്ബയുടെ മരണത്തിന് കാരണമായത്.
മൂന്ന് മാസം മുന്‍പ് വിദേശത്ത് നിന്നെത്തിയ ഉമ്മര്‍ ഫാറൂഖ് സ്ഥിരം ലഹരി ഉപയോഗിച്ചിരുന്നു. ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇയാളെ വീട്ടില്‍ നിന്ന് മുന്‍പ് ഇറക്കിവിട്ടിരുന്നു. പ്രതിക്കെതിരെ മുന്‍പും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.







