കോഴിക്കോട് യുവതിയുടെ കൊലപാതകത്തില്‍ പോലീസ് കസ്റ്റഡിയിലുളള വൈശാഖന്‍ മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തുന്ന സൈക്കോ! തെളിവ് ശേഖരിച്ച് അന്വേഷണ സംഘം! വര്‍ക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാകും

കോഴിക്കോട്: വൈശാഖൻ നടത്തിയത് ക്രൂരമായ കൊലപാതകം. ഇത് വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പോലീസ് കണ്ടെത്തി. കൊലപ്പെടുത്തിയ മൃതദേഹം ലൈംഗികവേഴ്ച്ചയ്ക്ക് ഉപയോഗിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.കഴിഞ്ഞ 25 വർഷത്തിനിടയ്ക്ക് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ ആദ്യ കേസാണിത്. 25 വർഷംമുമ്പ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി  കുറുമ്പനാടാണ് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കോഴിക്കോട് സിറ്റി പോലീസിന്റെ പരിധിയിലുള്ള മോരിക്കം റോഡിലെ ഐഡിയൽ ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പിൽ കഴിഞ്ഞ 24നാണ് യുവതി കൊല്ലപ്പെട്ടത്.തൂങ്ങിനിൽക്കുന്ന നിലയിൽ ആയതിനാൽ ആദ്യം ഇതൊരു ആത്മഹത്യ എന്നാണ് കരുതിയത്.
26 കാരിയായ യുവതിയുടെ അടുത്ത ബന്ധുവായ വേങ്ങേരി തടമ്പാട്ട്താഴം പീസ് ഗാർഡനിൽ വൈശാഖനാണ് കേസിലെ പ്രതി. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വൈശാഖൻ കഴിഞ്ഞ പതിമൂന്ന് വർഷമായി ഇവരെ ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നു. കൂടുതലും ഇയാളുടെ സ്വന്തം വർക്ഷോപ്പിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ബന്ധപ്പെടൽ.
വിവാഹിതനായ വൈശാഖൻ വീണ്ടും മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടാക്കിയതറിഞ്ഞ യുവതി പിന്മാറാൻ ശ്രമിച്ചതാണ് കൊലയ്ക്ക് കാരണം. ഇനിയൊരു സ്ത്രീ ചതിയിൽ പെടാൻ പാടില്ലെന്നും എല്ലാവരോടും പറയുമെന്നും യുവതി പറഞ്ഞതാണ് പ്രകോപനം. വൈശാഖനുമായി അകന്നുനിന്ന യുവതിയെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് വൈശാഖൻ സംഭവദിവസം വർക്ക് ഷോപ്പിൽ എത്തിച്ചത്. നേരത്തെ ചിത്രീകരിച്ചു സൂക്ഷിച്ചിട്ടുള്ള നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെ ന്നായിരുന്നു ഭീഷണി.
അങ്ങനെയാണ് യുവതി വർക്ക്‌ ഷോപ്പിൽ എത്തുന്നത്.ജ്യൂസിൽ രഹസ്യമായി മയക്കുമരുന്ന് കലർത്തി നൽകുകയാണ് വൈശാഖൻ ആദ്യംചെയ്തത്.തുടർന്ന് ഇരുവരുംതമ്മിൽ തർക്കമായി.ജ്യൂസ് കുടിച്ച് മയ ക്കത്തിലേക്ക് പോയ യുവതിയെ ഇയാൾ ക്രൂരമായി മർദ്ദിച്ചു.
പിന്നീട് ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ ഇരുവരുംതമ്മിൽ ധാരണ യായി. വർക്ക് ഷോപ്പിൽ രണ്ട് കുരുക്കുകളിട്ടശേഷം സ്റ്റൂൾ  എടുത്തിട്ട് യുവതിയെ അതിനു മുകളിൽ കയറ്റി കഴുത്തിൽ കുരു ക്കിട്ടു.അടുത്ത കുരുക്കിൽ താനും തൂങ്ങി ക്കൊള്ളാമെന്നായിരുന്നു മെന്നായിരുന്നു ഇയാളുടെ ഉറപ്പ്. എന്നാൽ യുവതി കഴുത്തിൽ കുരു ക്കിട്ടതോടെ ഇയാൾ സ്റ്റൂൾ ചവിട്ടിതള്ളി.കഴുത്തുമുറുക്കി യുവതി മരണമടയുകയും ചെയ്തു. കയറിൽ തൂങ്ങി നിൽക്കവേ തന്നെ ഇയാൾ യുവതിയെ ലൈംഗികമായി ഉപയോഗിച്ചു.പിന്നീട് കയറിൽ നിന്ന് മൃതദേഹം താഴെയിറക്കി രണ്ട് പ്രാവശ്യം കൂടി ഇയാൾ ലൈംഗികവേഴ്ച നടത്തി.
വൈശാഖന്റെ ക്രൂരകൃത്യങ്ങളുടെ  ദൃശ്യങ്ങളെല്ലാം വർഷോപ്പിലെ സി സി ടി വി കളിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.മൂന്നുമണിക്കൂർ നീളുന്ന ദൃശ്യങ്ങളാണിത്. വൈശാഖന്റെ വീട്ടിൽനിന്നും കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തു. ഇതിൽ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ ഉണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.
വൈശാഖനുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ യുവതിതന്നെ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു.”ഒരിക്കലും ഞാൻ ആത്മഹത്യ ചെയ്യില്ല. ഇത്തരം ഒരു ഗതികേട് മറ്റു പെൺകുട്ടികൾക്ക് വരാൻ പാടില്ല. അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി വൈശാഖൻ ആയിരിക്കും “എന്ന കുറിപ്പ് ഡയറിയിൽ ഉണ്ടായിരുന്നു. യുവതിയുടെ ബാഗിൽ നിന്നും ഈ ഡയറി പോലീസിന് ലഭിച്ചിട്ടുണ്ട്.ഇത് പ്രതിക്കെതിരെയുള്ള ശക്തമായ തെളിവാകും.
ഡയറിയിൽ എഴുതിയ ഈ കുറിപ്പ് മൊബൈലിൽ ഫോട്ടോയെടുത്ത് കല്ലായിലെ കൗൺസിലിംഗ് കേന്ദ്രത്തിലെ കൗൺസിലർക്ക് 24ന് രാവിലെ യുവതി അയച്ചിരുന്നു. അതിനു ശേഷമാണു വർക്ക്‌ ഷോപ്പിലേക്ക് പോയത്. കുറിപ്പ് അയച്ചു മൂന്നു മണിക്കൂറിനുള്ളിൽ അവൾ കൊല്ലപ്പെട്ടു. വൈശാഖനുമായുള്ള പ്രശ്നം രൂക്ഷമായതോടെയാണ് യുവതി കൗൺസിലിംഗിന് വിധേയയായത്.അവിടെയും ഇയാൾ എത്തി പ്രശ്നമുണ്ടാക്കിയിരുന്നു.
എലത്തൂർ എസ് എച്ച് ഒ കെ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐമാരായ ബിജു,ഹരീഷ്, സഹദ് എന്നിവരും അന്വേഷണ സംഘത്തിലു ണ്ട്.കോഴിക്കോട് നോർത്ത് പോലീസ് അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
വൈശാഖന്റെ ഭാര്യയെ കേസിൽ പ്രതിചേർക്കുന്ന കാര്യത്തിൽ പോലീസ് നിയമപദേശം തേടും.യുവതിയെ വർക്ക്‌ ഷോപ്പിൽനിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വൈശാഖന്റെ ഭാര്യയും ഉണ്ടായിരുന്നു.തന്റെ ഭാര്യയോട് എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്ന് വൈശാഖന്റെ മൊഴിയുമുണ്ട്.ഈ സാഹചര്യത്തിലാണ് ഇവരെ പ്രതി ചേർക്കണമോ എന്ന് പോലീസ് ആലോചിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.