കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . ബേപ്പൂരിലെ അൻവറിന്റെ അനൗദ്യോഗിക പ്രചാരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബേപ്പൂർ എംഎൽഎയായി പി.വി. അൻവർ ജയിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു
നിലമ്പൂർ എംഎൽഎ ആയിരുന്ന പി.വി. അൻവർ നിലവിൽ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമായാണ് പ്രവർത്തിക്കുന്നത്. ബേപ്പൂരിൽ അദ്ദേഹം സജീവമാകുകയും വിവിധ യുഡിഎഫ് നേതാക്കളുമായും സമുദായ നേതാക്കളുമായും കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫുമായി സഹകരിക്കുന്ന അൻവറിന് ബേപ്പൂർ സീറ്റ് നൽകുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശ്രേയാംസ്കുമാര്‍ മത്സരത്തിനില്ലെങ്കില്‍ കല്‍പ്പറ്റ സീറ്റ് സി.പി.എം തിരിച്ചെടുക്കും





